രുചിവൈവിധ്യവുമായി 'എ.ബിസ്' ദോഹയിലും
text_fieldsഇന്ത്യയിലും ദുബൈയിലും പ്രശസ്തമായ റസ്റ്റാറന്‍റ്
ശൃംഖലയാണ് അബ്സല്യൂട്ട് ബാർബിക്യുസ്
ദോഹ: ഇന്ത്യയിലെ പ്രമുഖ റസ്റ്റാറന്‍റ് ശൃംഖലയായ 'അബ്സല്യൂട്ട് ബാർബിക്യുസ് -എ.ബിസ്' വേറിട്ട രുചിവൈവിധ്യങ്ങളുമായി ദോഹയിലും പ്രവർത്തനമാരംഭിച്ചു. മുൻതസയിലെ ഡുസിറ്റ് ഡി ടു ഹോട്ടലിന്‍റെ താഴെ നിലയിലാണ് വിശാല ഡൈനിങ്ങോടെ 'എ ബിസ്' തുറന്നത്.
ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ പഞ്ചനക്ഷത്ര സൗകര്യത്തോടെയുള്ള വിരുന്ന് അനുഭവം ഒരുക്കിക്കൊണ്ടാണ് ഇന്ത്യയിലും ദുബൈ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലും പ്രശസ്തി നേടിയ 'എ.ബിസി'ന്‍റെ ദോഹയിലെ ആദ്യ റസ്റ്റാറന്‍റ് ഭക്ഷണപ്രിയർക്കായി തുറന്നത്.
ഓരോ ഡൈനിങ് ടേബിളിലും ചാർകോൾ ഗ്രില്ലുകൾ സെറ്റുചെയ്ത്, ഉപഭോക്താക്കൾക്ക് ചൂടാറാതെയും രുചിയോടെയും കെബാബും ബാർബിക്യൂവും കഴിക്കാവുന്ന അപൂർവ അനുഭവമാണ് 'എ.ബിസിന്‍റെ' പ്രത്യേകതയെന്ന് മാനേജിങ് ഡയറക്ടർ ഷജീർ പറമ്പത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സൂപ്പ്, സലാഡ്, ബിരിയാണി, കറികൾ, പാസ്ത, ലൈവ് ഐസ്ക്രീം സ്റ്റേഷൻ, ഇന്ത്യൻ സ്വീറ്റ്സ് എന്നിവയും ഉൾപ്പെടുന്നതാണ് ഹോട്ടൽ ഡുസിറ്റി ഡി ടുവിൽ പ്രവർത്തനമാരംഭിച്ച 'എ.ബിസ്'
ഇന്ത്യയിലും യു.എ.ഇയിലുമായി 50ലേറെ ബ്രാഞ്ചുകളായി പ്രവർത്തിച്ച് ജനകീയ ബ്രാൻഡായി മാറിയ 'അബ്സല്യൂട്ട് ബാർബിക്യൂസ്' നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. സൊമാറ്റോ, ദുബൈ സർക്കാർ പുരസ്കാരം ഉൾപ്പെടെ നിരവധി ട്രിപ് അഡ്വൈസേഴ്സ് എക്സലൻസ് അവാർഡുകളും നേടി.
ലോകകപ്പിന്‍റെ ഭാഗമായി ദശലക്ഷം സന്ദർശകരെ വരവേൽക്കുന്ന ഖത്തറിൽ 'എ.ബിസ്' പ്രവർത്തനമാരംഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡയറക്ടർ അൻവർ സാദത്ത് പറഞ്ഞു.
റമദാനിൽ സ്പെഷൽ ഇഫ്താർ മെനുവുമായാണ് ആരംഭിച്ചത്. 89 റിയാലാണ് നിരക്ക്. റമദാനുശേഷം, തങ്ങളുടെ ഏറെ പ്രശസ്തിനേടിയ ലഞ്ച്-ഡിന്നർ മെനു ആരംഭിക്കുമെന്ന് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് റസീൻ പറഞ്ഞു. സാധാരണദിനങ്ങളിൽ ഉച്ചഭക്ഷണത്തിന് 64 റിയാലും, ഡിന്നറിന് 84 റിയാലുമാണ് നിരക്ക്.
വാരാന്ത്യത്തിൽ 89 റിയാലാണ് നിരക്ക്. അഞ്ചുമുതൽ 12 വയസ്സുവരെയുള്ളവർക്ക് 50 ശതമാനമായി കുറയും. അഞ്ചിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമാണ്. 4455 4797, 5030 4123 എന്നീ നമ്പറുകളിൽ നേരത്തേ ബുക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.