മെട്രാഷ് ആപ്പിൽ ഇനി ആക്സിഡൻറ് ക്ലെയിം സേവനവും
text_fieldsദോഹ: ആഭ്യന്തര മന്ത്രാലയത്തിെൻറ മെട്രാഷ് ടു ആപ്പിൽ ഗതാഗത വകുപ്പിെൻറ ആക്സിഡൻറ് ക്ലെയിം സേവനവും തുടങ്ങി. ഇലക്േട്രാണിക് സംവിധാനങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് കൂടുതൽ സേവനങ്ങളെത്തിക്കുന്നതിെൻറ ഭാഗമായാണ് പുതിയ സേവനം കൂടി ചേർത്തിരിക്കുന്നത്. സർക്കാറിെൻറ പൊതുസേവനങ്ങൾക്കുള്ള ആപ്പാണ് മെട്രാഷ്. നിസ്സാരമായ വാഹനാപകടങ്ങൾ സംഭവിച്ചാൽ അജ്ഞാതരായ വ്യക്തികൾക്കെതിരെ ആക്സിഡൻറ് റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്നതിന് പുതിയ സേവനം ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. ആഭ്യന്തര മന്ത്രാലയത്തിെൻറ ഇൻഫർമേഷൻ സിസ്റ്റം ജനറൽ ഡയറക്ടറേറ്റിെൻറ സഹകരണത്തോടെയാണ് പുതിയ സേവനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഗതാഗത വകുപ്പ് ഈയിടെ ചേർത്ത ട്രാഫിക് ഇൻവെസ്റ്റിഗേഷൻ സേവനങ്ങളിലുൾപ്പെടുന്ന സേവനമാണ് പുതിയ ആക്സിഡൻറ് ക്ലെയിം സർവിസ്. ഇതോടെ ഗുരുതരമല്ലാത്ത, പൊലീസിെൻറ സാന്നിധ്യം ആവശ്യമില്ലാത്ത അപകടങ്ങൾ പൂർണമായും മെട്രാഷ് വഴി രജിസ്റ്റർ ചെയ്യാനും തുടർ നടപടികൾ സ്വീകരിക്കാനും സാധിക്കും. നിസ്സാരമായ ആക്സിഡൻറുകളും സ്വയം സംഭവിച്ച അപകടങ്ങളും രജിസ്റ്റർ ചെയ്യുന്നതിനുള്ള സേവനം മെട്രാഷ് നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെന്ന് മാധ്യമ, ഗതാഗത ബോധവത്കരണ വിഭാഗം അസി. മേധാവി കേണൽ ജാബിർ മുഹമ്മദ് റാഷിദ് ഉദൈബ പറഞ്ഞു.
കോവിഡ്-19 സാഹചര്യത്തിൽ മെട്രാഷ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഗതാഗത, ആഭ്യന്തര മന്ത്രാലയ സേവനങ്ങളാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. മെട്രാഷ് ആപ് ആരംഭിച്ചതിനുശേഷം ഉപഭോക്താക്കളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം തുടക്കം മുതൽ 5.5 ദശലക്ഷം സേവനങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നൽകിയത്. വാഹനങ്ങളുടെ രജിസ്േട്രഷൻ റദ്ദാക്കുക, നമ്പർ പ്ലേറ്റ് മാറ്റുക തുടങ്ങിയ സേവനങ്ങളും ഈ വർഷം ആരംഭത്തിൽ മെട്രാഷിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മാത്രം 40ലധികം സേവനങ്ങളാണ് മെട്രാഷിൽ പുതുതായി ചേർത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.