രാജ്യത്ത് അപകടമരണങ്ങൾ കുറഞ്ഞു
text_fieldsദോഹ: നിങ്ങൾ ജീവിതത്തിൽ പലരുമാകാം, ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവരാകാം, അതിെൻറ പത്രാസൊന്നും ൈഡ്രവിങ്ങിൽ കാണിക്കരുത്. കാരണം വാഹനമോടിക്കുേമ്പാൾ നിങ്ങൾ ൈഡ്രവർ മാത്രമാണ്. ഡ്രൈവിങ്ങിൽ ഏറെ ശ്രദ്ധവേണമെന്നാണ് ഗതാഗതവകുപ്പും പറയുന്നത്. ബോധവത്കരണമടക്കമുള്ള പരിപാടികളും ഉന്നതനിലവാരത്തിലുള്ള റോഡ് സൗകര്യങ്ങളും അപകടങ്ങൾ കുറയാനും അതുമൂലമുള്ള മരണങ്ങൾ കുറയാനും കാരണമായിട്ടുണ്ട്. രാജ്യത്ത് വാഹനാപകടത്തെ തുടർന്നുള്ള മരണം കുറഞ്ഞതായും വകുപ്പ് അധികൃതർ പറയുന്നു. 2019നെ അപേക്ഷിച്ച് 2020ൽ ഇത്തരത്തിലുള്ള മരണങ്ങൾ കുറഞ്ഞതായി ഗതാഗതവകുപ്പ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ ഗതാഗത ബോധവത്കരണവിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാഥി അൽ ഹജ്രിയാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.
ഗതാഗതവകുപ്പ് ജനറൽ ഡയറക്ടേററ്റിെൻറ 2020ലെ കണക്കുകൾ പ്രകാരം 2020ൽ 138 മരണങ്ങളാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇതിൽ 69 പേരും മോട്ടോർ ൈസക്കിൾ ഓടിച്ചവരായിരുന്നു. 26 പേർ മറ്റ് വാഹനയാത്രക്കാരായിരുന്നു. 43 പേരാകട്ടെ കാൽനടക്കാരും. എന്നാൽ 2019ൽ വാഹനാപകടത്തെ തുടർന്ന് 154 പേരാണ് മരിച്ചത്. 2015ൽ അപകടമരണം 227 ആയിരുന്നു. 2019ൽ ഇത് ഏറെ കുറഞ്ഞ് 154 ആയി. 2016ലെ റോഡപകടങ്ങൾ 178 ആണ്. 2017ൽ ഇത് 177 ആയി. 2018ൽ ഇത് 168 ആയിമാറുകയും ചെയ്തു.
കഴിഞ്ഞവർഷം നടന്ന 90.1 ശതമാനം അപകടങ്ങളും നിസ്സാരമായിരുന്നു. അതായത് ഇത്തരത്തിൽ കഴിഞ്ഞ വർഷമുണ്ടായ ചെറിയ അപകടങ്ങൾ 7155 ആയിരുന്നു. 8.2 ശതമാനം അപകടങ്ങളും, അതായത് 648 എണ്ണം ഗുരുതരസംഭവങ്ങളായിരുന്നു. ആകെയുള്ള മരണം 1.7 ശതമാനമാണ്. അതായത് 138 മരണങ്ങൾ. വാഹനാപകടങ്ങളുടെ പ്രധാന കാരണമായി കണ്ടെത്തിയത് അശ്രദ്ധയോടെയുള്ള ൈഡ്രവിങ്ങാണ്. ഇക്കാരണത്താലാണ് ആകെയുള്ള അപകടങ്ങളിൽ 42.4 ശതമാനവും ഉണ്ടായിരിക്കുന്നത്. മറ്റു വാഹനങ്ങളുമായി വേണ്ടത്ര അകലം പാലിക്കാത്തതിനാലാണ് 21.9 ശതമാനം അപകടങ്ങൾ ഉണ്ടായത്. ഇതാണ് രണ്ടാമത്തെ അപകടകാരണം.
2020ൽ 1,574,812 (1.5 മില്യൻ) ഗതാഗതനിയമലംഘനങ്ങളാണ് ഉണ്ടായത്. ഇത് 2019നേക്കാൾ 20.1ശതമാനം കുറവാണ്. 2019ൽ 1,969,896 (1.9 മില്യൻ) നിയമലംഘനങ്ങളാണ് ഉണ്ടായത്.
സുരക്ഷ മെച്ചപ്പെടുത്തി ഗതാഗത സംവിധാനം
ദോഹ: രാജ്യത്ത് നടപ്പാക്കിയ ഹൈടെക് ട്രാഫിക് നിയന്ത്രണങ്ങളിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനായിട്ടുണ്ട്. ഗതാഗതനീക്കം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന് എല്ലാ റോഡുകളിലും ഇൻറർസെക്ഷനുകളിലും ട്രാഫിക് ലൈറ്റുകളിലും സ്പീഡ് റഡാർ കാമറകളും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്തെ ൈഡ്രവിങ് സ്കൂളുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിെൻറ ഭാഗമായി രാജ്യാന്തര മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി െട്രയിനിങ് ൈഡ്രവർമാർക്കായി ഇലക്േട്രാണിക്സ് സംവിധാനം ഏർപ്പെടുത്തിയത് വലിയ വിജയമായിരുന്നു.
കുട്ടികളുടെ മരണവും പരിക്കും കുറയുന്നു
രാജ്യത്ത് റോഡപകടങ്ങളെ തുടർന്ന് കുട്ടികളുടെ മരണവും കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും കുറഞ്ഞുവരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിലെ കണക്കുകൾപ്രകാരം അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ റോഡപകടം മൂലമുണ്ടാകുന്ന പരിക്കുകളും മരണങ്ങളും കുറഞ്ഞിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം കണക്കുകൾ പറയുന്നു. ഇക്കാര്യം ഹമദിെൻറ ട്രോമ കെയർ വിഭാഗവും ശരിവെക്കുന്നു.
ഒമ്പതു വർഷത്തിനിടെ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിൽ അപകടം മൂലമുണ്ടാകുന്ന പരിക്ക് 8.5 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്ന് ഹമദ് മെഡിക്കൽ കോർപറേഷെൻറ ഹമദ് േട്രാമ സെൻറർ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഗവേഷകസംഘം വ്യക്തമാക്കുന്നു.
പഠന റിപ്പോർട്ട് പ്രകാരം കുട്ടികളിലെ റോഡപകട മരണനിരക്ക് 84.4 ശതമാനംവരെ കുറഞ്ഞിട്ടുണ്ട്.2008 മുതൽ 2017 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഠന റിപ്പോർട്ട് ആരോഗ്യമന്ത്രാലയം ഈയടുത്ത് സംഘടിപ്പിച്ച ഖത്തർ പബ്ലിക് ഹെൽത്ത് കോൺഫറൻസിലാണ് അവതരിപ്പിച്ചത്.2008 ജനുവരി മുതൽ 2017 ഡിസംബർവരെ ഹമദ് േട്രാമ സെൻററിൽ അഞ്ചു വയസ്സിന് താഴെയുള്ള 271 കുട്ടികളെയാണ് വിവിധ റോഡപകടങ്ങളിലായി ചികിത്സക്ക് വിധേയമാക്കിയത്. ഇതിൽ 15 പേർ ഗുരുതര പരിക്കു മൂലം മരണപ്പെട്ടതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
2018ൽ മരിച്ചത് 168 പേർ; സ്വദേശികൾ 45
ദോഹ: രാജ്യത്ത് 2018ൽ റോഡപകടങ്ങളിൽ മരിച്ചത് 168പേർ. ഇതിൽ 45 പേർ ഖത്തരി പൗരന്മാരാണ്. 2017ൽ മരിച്ചത് 40 ഖത്തരികളായിരുന്നു. ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ അപകടങ്ങളിലാണ് കൂടുതൽ പേർ മരിച്ചത്. ഇവിടെ 14പേരാണ് മരിച്ചത്. ഫരീജ് സുഡാനിൽ 13പേരും അൽ ഉബൈദിൽ 11 പേരും അൽവഖ്റയിൽ എട്ടുപേരും സീലൈനിൽ എട്ടുപേരും അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. സീലൈൻ ബീച്ചിലെ റോഡ് അപകടങ്ങളുടെ പ്രധാന കാരണം കുടുംബങ്ങളുമായി കാറുകളിലും മറ്റ് വാഹനങ്ങളിൽ പോകുന്നവരുടെ അശ്രദ്ധയാണ്.
ഇത്തരക്കാർ മോേട്ടാർ ബൈക്കുകളിൽ പോകുന്നവരെ ശ്രദ്ധിക്കുന്നില്ല. ഇത്തരത്തിലുണ്ടായ അപകടങ്ങളിൽ ഇവിടെ യുവാക്കളും മോേട്ടാർ ബൈക്ക് യാത്രക്കാരായ കുട്ടികളും മരിക്കുന്നുണ്ട്. ഇത് തടയാൻ ശക്തമായ ബോധവത്കരണ പരിപാടികൾ മന്ത്രാലയം നടത്തുന്നുണ്ട്. രാജ്യത്തെ 60 ശതമാനം ഗതാഗത നിയമലംഘനങ്ങളും അമിതവേഗവുമായി ബന്ധപ്പെട്ടതാണ്. 2018ൽ രാജ്യത്ത് രേഖപ്പെടുത്തിയ ആകെ ഗതാഗത നിയമലംഘനങ്ങൾ 1.78 മില്യൻ ആണ്. ഒാരോ മാസവും ഉണ്ടാകുന്ന ഏകദേശ നിയമലംഘനങ്ങൾ 1,48,456 ആണ്. ഗതാഗത വകുപ്പ് ജനറൽ ഡയറക്ടറേറ്റിെൻറ ഒൗദ്യോഗിക കണക്കിലാണ് ഇൗ വിവരങ്ങൾ ഉള്ളത്.
നിയമം ലംഘിച്ചോ, കാൽനടക്കാർക്കും പണി കിട്ടും
രാജ്യത്ത് കാൽനടക്കാർ വരുത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്കും ശിക്ഷയുണ്ട്. കാൽനടക്കാർ റോഡ് മുറിച്ചുകടക്കുേമ്പാഴും മറ്റും നിയമം ലംഘിച്ചാൽ അവരുടെ ഖത്തർ തിരിച്ചറിയൽ കാർഡ് ഉപയോഗപ്പെടുത്തി നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കാൽനടക്കാരുടെ നിയമലംഘനങ്ങൾക്ക് പിഴ ഇങ്ങനെ.
കാൽനടക്കാർ റോഡിെൻറ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുകയാണെങ്കിലോ റോഡരികിലെ നടക്കാനുള്ള വഴി ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ അയാൾക്ക് 100 റിയാൽ പിഴ ഒടുക്കേണ്ടിവരും. ഇന്നു മുതൽ ഇത് നടപ്പാക്കിത്തുടങ്ങും. ഇത്തരത്തിൽ റോഡിൽ കാൽനടക്കാർക്ക് നടക്കാനുള്ള പ്രത്യേക ഭാഗം ഇല്ലെങ്കിൽകൂടി റോഡിെൻറ അരികിൽകൂടി തന്നെയാണ് നിർബന്ധമായും നടക്കേണ്ടത്. ഇത് പാലിക്കാത്ത ഘട്ടത്തിലും 100 റിയാൽ പിഴ നൽകേണ്ടിവരും. കാൽനടക്കുള്ള പ്രത്യേക ഭാഗങ്ങളായ സീബ്രാ ലൈനുകൾ പോലുള്ളവ ഉപയോഗിക്കാതെയോ മറ്റു മുൻകരുതൽ എടുക്കാതെയോ റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാർക്ക് 200 റിയാൽ പിഴ അടക്കേണ്ടി വരും. മറ്റു ഗതാഗത നിയമങ്ങൾ പാലിക്കാത്തഘട്ടത്തിൽ 500 റിയാലായിരിക്കും പിഴ. ഇൻറർ സെക്ഷനിൽ റോഡ് സിഗ്നൽ തെളിയുന്നതിനു മുേമ്പ മുറിച്ചുകടക്കൽ, മിലിട്ടറി പരേഡ് പോലുള്ള ഘട്ടത്തിൽ അധികൃതർ മറ്റു വാഹനങ്ങളെ തടഞ്ഞുനിർത്തുന്ന ഘട്ടത്തിൽ അവയെ പ്രതികൂലമായി ബാധിക്കുന്ന രൂപത്തിൽ പെരുമാറുന്ന കാൽനടക്കാർ എന്നിവർ ഇൗ പിഴ നൽകേണ്ടിവരും.
കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ അതിെൻറതായ മാർഗങ്ങൾതന്നെ ഉപയോഗിക്കണം. ക്രോസ്വാക്കുകൾ, നടപ്പാതകൾ എന്നിവയിലൂടെത്തെന്ന റോഡ് മുറിച്ചുകടക്കണം. ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥെൻറയോ ട്രാഫിക് സിഗ്നലിെൻറയോ അഭാവത്തിലും റോഡ് മുറിച്ചുകടക്കുന്നവരെ കൂടി പരിഗണിക്കാനും അവരുടെ സുരക്ഷയിൽ വീഴ്ചവരുത്താതിരിക്കാനും ൈഡ്രവർമാർ നിർബന്ധിക്കപ്പെടും. ഗതാഗത നിയമത്തിൽ കാൽനടക്കാരുടെ കടമകളും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ഉൾപ്പെടുന്നുണ്ട്. ഇത് എല്ലാവരും പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.