Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബർഷിം പറയുന്നു,...

ബർഷിം പറയുന്നു, വിജയത്തിനു വേണം കരുത്തുള്ള മനസ്സും ശരീരവും

text_fields
bookmark_border
ബർഷിം പറയുന്നു, വിജയത്തിനു വേണം കരുത്തുള്ള മനസ്സും ശരീരവും
cancel
camera_alt

ബ​ർ​ഷിം പ​രി​ശീ​ല​ന​ത്തി​ൽ

ക​രു​ത്തു​ള്ള മ​ന​സ്സും ക​രു​ത്തു​ള്ള ശ​രീ​ര​വും. ഇ​തു​ര​ണ്ടു​മാ​യാ​ൽ വി​ജ​യം പി​റ​കേ​വ​രും- പ​റ​യു​ന്ന​ത്​ ഖ​ത്ത​റി​െൻറ ലോ​ക ഹൈ​ജ​മ്പ്​​ താ​രം മു​അ്​​ത​സ് ഈ​സ ബ​ര്‍ഷിം. ലോ​ക​ത്തെ മി​ക​ച്ച പു​രു​ഷ അ​ത്​​ല​റ്റ്. ജ​മൈ​ക്ക​യു​ടെ ഇ​തി​ഹാ​സ​താ​രം ഉ​സൈ​ൻ ബോ​ൾ​ട്ടാ​യി​രു​ന്നു മു​ൻ​ഗാ​മി. ക​രു​ത്തു​ള്ള ശ​രീ​ര​മെ​ന്നാ​ൽ ആ​രോ​ഗ്യ​മു​ള്ള ശ​രീ​രം എ​ന്നാ​ണ​ർ​ഥ​മെ​ന്നും ബ​ർ​ഷിം പ​റ​യു​ന്നു. ദോ​ഹ​യി​ൽ ഒ​രു സു​ഡാ​നി കു​ടും​ബ​ത്തി​ൽ 1991 ജൂ​ൺ 24നാ​ണ്​ ബ​ർ​ഷിം ജ​നി​ക്കു​ന്ന​ത്. ന​ല്ലൊ​രു അ​ത്​​ല​റ്റാ​യ പി​താ​വ്​ ത​ന്നെ​യാ​യി​രു​ന്നു പ്ര​ചോ​ദ​നം.

ദോ​ഹ​യി​ലെ പ്രാ​ദേ​ശി​ക ക്ല​ബി​ൽ പ​രി​ശീ​ല​ക​നാ​യി​രു​ന്ന പി​താ​വി​െൻറ ൈക​പി​ടി​ച്ച്​ കു​ട്ടി​ക്കാ​ല​ത്ത്​ പ​രി​ശീ​ല​ന​ത്തി​ന്​ പോ​കു​മാ​യി​രു​ന്നു. ഒാ​ട്ട​ത്തി​ലും ലോ​ങ്​​ജ​മ്പി​ലു​മാ​യി​രു​ന്നു ആ​ദ്യം പ്രി​യം. ഹൈ​ജ​മ്പ്​ കൂ​ടു​ത​ൽ ര​സ​ക​ര​മാ​യി തോ​ന്നി​യ​തി​നാ​ൽ 15ാം വ​യ​സ്സി​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്​ ക​ണ്ണ​യ​ക്കാ​ൻ തു​ട​ങ്ങി.

ആ​സ്​​പെ​യ​ർ സോ​ണി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ്​ വി​ശ്വ​ചാ​മ്പ്യ​നി​ലേ​ക്കു​ള്ള വി​ജ​യ​ക​ഥ തു​ട​ങ്ങു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ ആ​ദ്യ​നേ​ട്ടം 2010ലെ ​ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ​മെ​ഡ​ലാ​ണ്.

2.43 കു​റി​ച്ച്​ നി​ല​വി​ലെ ഏ​ഷ്യ​ൻ റെ​ക്കോ​ഡി​െൻറ ഉ​ട​മ​യാ​ണ്. 2012ലെ ​ല​ണ്ട​ൻ ഒ​ളി​മ്പി​ക്​​സി​ൽ വെ​ങ്ക​ലം നേ​ടി. റി​യോ ഒ​ളി​മ്പി​ക്​​സി​ൽ 2.36 മീ​​റ്റ​​ർ ചാ​​ടി ഖ​​ത്ത​​റിെ​​ൻ​​റ ആ​​ദ്യ ഒ​ളി​മ്പി​ക്​​സ്​ വെ​​ള്ളി​ മെ​​ഡ​​ൽ ജേ​​താ​​വാ​​യി. ​

2011ലെ ​ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സി​ലും 2011ലെ ​മി​ലി​ട്ട​റി ലോ​ക​ഗെ​യിം​സി​ലും സ്വ​ർ​ണം കൊ​യ്​​തു. സി​ര​ക​ളി​ൽ ഇ​പ്പോ​ഴും ആ​വേ​ശം തു​ടി​ക്കും, 2019ൽ ​ദോ​ഹ​യി​ൽ ന​ട​ന്ന ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ബ​ർ​ഷി​മി​െൻറ ​വി​ജ​യ​​പ്ര​ക​ട​നം. പ​​രി​​ക്കു​​മൂ​​ലം ദീ​​ർ​​ഘ​​കാ​​ലം ട്രാ​ക്കി​ൽ​നി​ന്ന്​ വി​​ട്ടു​​നി​​ൽ​ക്കേ​ണ്ടി​വ​ന്ന ബ​ർ​ഷി​മി​െൻറ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വു​കൂ​ടി​യാ​യി​രു​ന്നു ആ ​ലോ​ക​മേ​ള. വി​ട്ടു​മാ​റാ​തെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പു​റം​േ​വ​ദ​ന​യെ പ​ടി​ക്ക്​ പു​റ​ത്തു​നി​ർ​ത്തി​യാ​ണ്​ അ​യാ​ൾ അ​ന്ന്​ വീ​ണ്ടും ലോ​ക​ചാ​മ്പ്യ​നാ​യ​ത്.

ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ര​ച്ചെ​ത്തി​യ 40,000 കാ​ണി​ക​ളെ സാ​ക്ഷി​നി​ർ​ത്തി ഇ​ട​ത്​​കാ​ലി​ൽ​നി​ന്ന്​ കു​തി​ച്ചു​യ​ർ​ന്ന്​ ജ​മ്പി​ങ് ​ബാ​റി​ന്​ മു​ക​ളി​ൽ വാ​യു​വി​ൽ ശ​രീ​രം വി​ല്ലു​പോ​ലെ വ​ള​ച്ചു​വെ​ച്ചു, വി​ഖ്യാ​ത അ​മേ​രി​ക്ക​ൻ ഹൈ​ജ​മ്പ​ർ ഡി​ക്ക്​ ഫോ​സ്​​ബെ​റി​യു​ടെ 'ഫോ​സ്​​ബ​റി ​േഫ്ലാ​പ്പ്​' ശൈ​ലി​യി​ൽ. 2.37 മീ​റ്റ​ർ മ​റി​ക​ട​ന്ന്​ വാ​യു വി​ട്ട്​​ ഭൂ​മി​യി​ൽ മെ​യ്യ്​ തൊ​ട്ട​പ്പോ​ൾ വീ​ണ്ടും അ​യാ​ൾ ഉ​യ​ര​ത്തി​െൻറ വി​ശ്വ​ചാ​മ്പ്യ​നി​ലേ​ക്ക്​ പി​റ​വി​യെ​ടു​ത്തു, അ​ങ്ങ​നെ ഹൈ​ജ​മ്പി​ലെ ആ​ഗോ​ള​ച​ക്ര​വ​ർ​ത്തി​യാ​യി.

അ​തും ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഉ​യ​ര​വും താ​ണ്ടി. കോ​വി​ഡ്​ കാ​ല​ത്തും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ബ​ർ​ഷിം പ്ര​ചോ​ദ​ന​മാ​യി​രു​ന്നു. വീ​ട്ടി​ൽ ക​ഴി​യു​േ​മ്പാ​ഴും പ​രി​ശീ​ല​ന​ത്തി​ൽ അ​ദ്ദേ​ഹം കൂ​ടു​ത​ൽ സ​ജീ​വ​മാ​യി​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ലും പ​ര​മാ​വ​ധി ചെ​യ്യു​ക, മി​ക​ച്ച​ത് പ്ര​തീ​ക്ഷി​ക്കു​ക-​ബ​ർ​ഷിം പ​റ​യു​ന്നു.

'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഓ​ഫി​സി​ലും ര​ജി​സ്​​റ്റ​ർ ചെ​യ്യാം

ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന 'ഖ​ത്ത​ർ റ​ൺ 2021' പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ ദോ​ഹ​യി​ലെ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഓ​ഫി​സി​ൽ നേ​രി​െ​ട്ട​ത്തി​യും ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഗ​ൾ​ഫ്​ സി​നി​മ സി​ഗ്​​ന​ലി​ലെ 'മി​സ്​​ർ ഇ​ൻ​ഷു​റ​ൻ'​സ്​ കെ​ട്ടി​ട​ത്തി​ലാ​ണ്​ ഓ​ഫി​സ്.

വി​വ​ര​ങ്ങ​ൾ​ക്ക്​ 55373946, 66742974 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം. 'ന​ല്ല ആ​രോ​ഗ്യ​ത്തി​ലേ​ക്ക്​' എ​ന്ന സ​ന്ദേ​ശ​വു​മാ​യി 'ഗ​ൾ​ഫ്​​മാ​ധ്യ​മം' ന​ട​ത്തു​ന്ന 'ഖ​ത്ത​ർ റ​ൺ 2021' ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ ​േദാ​ഹ ആ​സ്​​പെ​യ​ർ പാ​ർ​ക്കി​ലാ​ണ്​. രാ​വി​ലെ 6.30ന്​ ​തു​ട​ങ്ങും.

പ​ത്ത്​ കി​ലോ​മീ​റ്റ​ർ, അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ, മൂ​ന്ന്​ കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം. http://zadventures.org/gulfmadhyamam qatarrun.html എ​ന്ന ലി​ങ്കി​ലൂ​ടെ​യാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്.

പ​ത്ത്​ കി​ലോ​മീ​റ്റ​ർ, അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ പു​രു​ഷ​ന്മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കും വെ​വ്വേ​റെ​യാ​ണ്​ മ​ത്സ​രം. 110 റി​യാ​ലാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ​ മൂ​ന്നു കി​ലോ​മീ​റ്റ​റി​ലാ​ണ്​ മ​ത്സ​രം. 55 റി​യാ​ലാ​ണ്​ ഫീ​സ്. ഏ​ഴ്​ വ​യ​സ്സു​മു​ത​ൽ 15​ വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം.

ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ​വെ​വ്വേ​റെ​യാ​ണ്​ മ​ത്സ​രം. ഏ​ഴു​ മു​ത​ൽ പ​ത്തു​ വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക്​ ​ൈപ്ര​മ​റി വി​ഭാ​ഗ​ത്തി​ലും 11 വ​യ​സ്സു​മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലു​മാ​ണ്​ മ​ത്സ​രി​ക്കു​ക. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും ആ​ദ്യ മൂ​ന്നു സ്​​ഥാ​ന​ത്തെ​ത്തു​ന്ന​വ​രെ ഗം​ഭീ​ര സ​മ്മാ​ന​ങ്ങ​ളാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story