ഖത്തറിന് അനുമോദനം: ഷൂട്ടൗട്ട് മത്സരം നാളെ
text_fieldsഅബൂഹമൂർ: ഏറെ വിജയകരമായി പൂർത്തീകരിച്ച ഫിഫ ലോകകപ്പ് സംഘാടനത്തിൽ ഖത്തറിന് അനുമോദനം അർപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി ആറിന് വൈകീട്ട് മൂന്നുമണി മുതൽ അഞ്ചുമണി വരെ അംഗങ്ങൾക്കായി അബൂഹമൂറിലെ കാംബ്രിജ് സ്കൂളിൽ സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നീ കാറ്റഗറികളിലായാണ് മത്സരം നടക്കുക.
സമാപന ചടങ്ങിൽ യൂത്ത് വിങ് നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയികൾക്കും ഷൂട്ടൗട്ട് മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. ലോകാടിസ്ഥാനത്തിൽ കലാ, സാംസ്കാരിക, കായിക, ബൗദ്ധികതലത്തിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളി കൗൺസിലിന് ഖത്തറിൽ വനിത, യുവജന വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. വനിത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നത്.
ചെയർമാൻ വി.എസ്. നാരായണൻ, വൈസ് ചെയർമാന്മാരായ ജബി കെ. ജോൺ, കേണൽ ഡി.പി. പിള്ള, പ്രസിഡന്റ് സുരേഷ് കരിയാട്, വിമൻസ് ഫോറം പ്രസിഡന്റ് കാജൽ, ജന. സെക്രട്ടറി സിമി, യൂത്ത് വിങ് വൈസ് പ്രസിഡന്റ് സിറാജ്, ജന. സെക്രട്ടറി വിപിൻ പുത്തൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.