മാസ്കില്ലാത്ത 134 പേർക്കെതിരെ നടപടി
text_fieldsദോഹ: കോവിഡ് പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് തിങ്ക്ളാഴ്ച 134 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിനാണ് നടപടി. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്തതിന് 10 പേർക്കെതിരെയും തിങ്കളാഴ്ച നടപടിയെടുത്തിട്ടുണ്ട്.മേയ് 17 മുതലാണ് രാജ്യത്ത് പുറത്തിറങ്ങുമ്പോൾ ഫേസ്മാസ്ക് നിർബന്ധമാക്കിയത്. എന്നാൽ, പലരും ഇതിൽ വീഴ്ച വരുത്തുന്നുണ്ട്.
ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുക. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നുവർഷം വരെ തടവോ ആണ് ചുമത്തുക.നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിനു മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്.
എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമികരോഗങ്ങൾ തടയൽ നിയമത്തിെൻെറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഇതുവരെ 674 ആളുകൾക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത്. കൂടുതൽ ആളുകൾ വാഹനത്തിൽ യാത്ര ചെയ്ത കുറ്റത്തിന് 38 പേർക്കെതിരെയും നടപടിയെടുത്തു.
മാസ്കില്ലാത്തതിന് ഞായറാഴ്ച 130 പേർക്കെതിരെയായിരുന്നു നടപടി. കൂടുതൽ പേർ കാറിൽ യാത്ര ചെയ്തതിന് അഞ്ചുപേർക്കെതിെരയും നടപടിയെടുത്തിരുന്നു. വ്യാഴാഴ്ച ഏഴുപേർക്കെതിരെയും വെള്ളിയാഴ്ച 16 പേർക്കെതിരെയുമാണ് കാറിൽ അധികപേർ യാത്ര ചെയ്തതിന് നടപടിെയടുത്തത്. മാസ്ക് ധരിക്കാത്തതിന് വ്യാഴാഴ്ച 164 പേർക്കെതിരെയും വെള്ളിയാഴ്ച 162പേർക്കെതിരെയും ശനിയാഴ്ച 94 പേർക്കെതിെരയും നടപടിയെടുത്തു.
ഇവരെയെല്ലാം പബ്ലിക് േപ്രാസിക്യൂഷനിലേക്ക് തുടർനിയമനടപടികൾക്കായി കൈമാറിയിട്ടുണ്ട്. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.
243 പേർക്കു കൂടി കോവിഡ്, രോഗമുക്തർ 226
ദോഹ: ഖത്തറിൽ തിങ്കളാഴ്ച 243 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 226 പേർക്കാണ് രോഗമുക്തി. തിങ്കളാഴ്ച ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 235 ആയി. നിലവിലുള്ള രോഗികൾ 2783 ആണ്. തിങ്കളാഴ്ച 10,072 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ ആകെ 10,53,841 പേരെ പരിശോധിച്ചപ്പോൾ 1,36,028 പേർക്കാണ് വൈറസ്ബാധയുണ്ടായത്. രോഗം ഭേദമായവരും മരിച്ചവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 1,33,010 പേർക്കാണ് രോഗമുക്തിയുണ്ടായിരിക്കുന്നത്. നിലവിൽ 270 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 33പേരെ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്. 35 പേർ തീവ്രപരിചരണവിഭാഗത്തിൽ ഉണ്ട്. ഇതിൽ രണ്ടുപേരെ തിങ്കളാഴ്ച പ്രവേശിപ്പിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.