മാസ്ക്കില്ലാത്ത 557 പേർക്കെതിരെ കൂടി നടപടി
text_fieldsദോഹ: കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 637 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്ത 557 പേർക്കെതിരെയാണ് നടപടി.
രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. കൂടുതൽപേർ കാറിൽ യാത്ര ചെയ്തതിന് 59 പേർക്കെതിരെയും നടപടിയെടുത്തു. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചതാണ്. പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്താൽ ചുരുങ്ങിയ പിഴ ആയിരം റിയാൽ ആണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്്. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ, പലരും ഇതിൽ വീഴ്ച വരുത്തുന്നുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമ പരിധിയിൽ വരുന്ന കുറ്റമാണിത്.
ഇതുവരെ ആകെ 13,426 ആളുകൾക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത്. കൂടുതൽ ആളുകൾ വാഹനത്തിൽ യാത്ര ചെയ്ത കുറ്റത്തിന് 490 പേർക്കെതിരെയും നടപടിയെടുത്തു. ഇവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.