കൂടുതൽ നിയന്ത്രണങ്ങൾ നീക്കുന്നു; ഖത്തറിൽ മാളുകളിലും സൂഖുകളിലും കുട്ടികൾക്കും പ്രവേശനം
text_fieldsദോഹ: ഖത്തറിൽ വെള്ളിയാഴ്ച മുതൽ മാളുകളിലും സൂഖുകളിലും കുട്ടികൾക്കും പ്രവേശനം. വെള്ളിയാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകാനുള്ള മന്ത്രിസഭാതീരുമാനത്തിൻെറ ഭാഗമായാണിത്. സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളില്‍ 80 ശതമാനം തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ജോലിക്ക് ഹാജരാകാം. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്താല്‍ മതിയാവും. സര്‍ക്കാര്‍ മേഖലയില്‍ പട്ടാളം, സുരക്ഷാ വിഭാഗം, ആരോഗ്യ വിഭാഗം എന്നിവര്‍ക്ക് ഇത് ബാധകമല്ല. വാണിജ്യ വ്യവസായമന്ത്രാലയവും അനുബന്ധപനങ്ങള്‍ക്കും ബാധകമല്ല. 40 പേർ പങ്കെടുക്കുന്ന വിവാഹചടങ്ങുകൾ നടത്താം. ഇതിൽ 75 ശതമാനം പേര്‍ വാക്സിനെടുത്തവരായിരിക്കണം.
കുട്ടികൾക്ക് മാളുകളിൽ പ്രവേശനം നൽകുന്നത് രക്ഷിതാക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണ്. രാജ്യത്ത് ചൂട് കൂടി വരികയാണ്. ഇതിനാൽ പാർക്കുകളിലും മറ്റ് തുറസായ സ്ഥലങ്ങളിലും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരം ഘട്ടങ്ങളിൽ മാളുകളിൽ പോവുകയാണ് ഏക ആശ്വാസം. എന്നാൽ കുട്ടികൾക്ക് മാളുകളിൽ ഇതുവരെ പ്രവേശനം ഉണ്ടായിരുന്നില്ല. ഇതിനാൽ രക്ഷിതാക്കൾക്കും പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു.
അല്ലെങ്കിൽ കുട്ടികളെ ഒറ്റക്ക് വാഹനത്തിൽ ഇരുത്തുകയോ മാളുകളുടെ പുറത്ത് കുട്ടികൾ കാത്തിരിക്കുകയോ ചെയ്യണമായിരുന്നു. ഇതുസംബന്ധിച്ച് നിരവധി രക്ഷിതാക്കളാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രയാസം പങ്കുവെച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഈ പ്രശ്നത്തിന് പരിഹാരമാവുകയും കുട്ടികൾക്ക് മുതിർന്നവരോടാപ്പം മാളുകളിലും സൂഖുകളിലും പ്രവേശിക്കാനും കഴിയും.
മറ്റ് ചില കോവിഡ് നിയന്ത്രണങ്ങൾ കൂടി വെള്ളിയാഴ്ച മുതൽ നീക്കും. വാണിജ്യകേന്ദ്രങ്ങൾക്ക് ഇനി മുതൽ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 12 വയസിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം നൽകാം. മാളുകളിലെ ഫുഡ്കോർട്ടുകൾക്ക് 30 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കാം. മാളുകൾക്കകത്തെ നമസ്കാരത്തിനുള്ള സൗകര്യങ്ങൾ, ടോയ്ലറ്റുകൾ എന്നിവയും തുറക്കാം.
സൂഖുകളും മൊത്ത മാർക്കറ്റുകളും ആഴ്ചയിൽ എല്ലാദിവസവും 50 ശതമാനം ശേഷിയിൽ തുറക്കാം. 12 വയസിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം നൽകാം. അതേസമയം, പള്ളികളിൽ ജുമുഅ അടക്കമുള്ള നമസ്കാരങ്ങൾക്ക് ഏഴ് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.