അടുക്കളത്തോട്ടം ജൈവ കാർഷികോത്സവം
text_fieldsദോഹ: നമ്മുടെ അടുക്കളത്തോട്ടം ദോഹ നേതൃത്വത്തിൽ ജൈവകാർഷികോത്സവം 11ാം സീസൺ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മണക്കുളം വില്ലേജ് ബാൻഡുമായി സഹകരിച്ച് അൽ വക്റയിലെ ഡി.പി.എസ് സ്കൂളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് സന്ദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നടന്ന നൃത്ത പരിപാടികളും സംഗീതനിശയും അരങ്ങേറി. ഗായിക ലക്ഷ്മി ജയൻ നേതൃത്വം നൽകി.
നമ്മുടെ അടുക്കളത്തോട്ടത്തിന്റെ മികച്ച കർഷകർക്കുള്ള അവാർഡുകൾ അർഷാദ്, ഗായത്രി വിജേഷ്, ഹഫ്സ യൂനുസ് , ജോസി ജോസ്, ജുമ്ന സജു, രാജേഷ് ചാലാട്, റാഷിത, റിനി ബിജോയ്, ഷമീന ഹംസ, സോജൻ ജോസഫ്, ബേനസീർ സാകിർ, കരോളിൻ ജോസ്, മീര സെബാസ്റ്റ്യൻ , ഷാനിബ മുഹമ്മദ്, ഷീജാ ഷാൻ എന്നിവർക്ക് സമ്മാനിച്ചു. യുവ കർഷക അവാർഡുകളും വിതരണം ചെയ്തു. ലീവിന ലിൻസൺ ( ഐഡിയൽ സ്കൂൾ) ഒന്നും, ജോഫ് അലക്സ് ജോറിസ് (നോബിൾ ഇന്റർനാഷനൽ സ്കൂൾ) രണ്ടും, ഹയ ഫാത്തിമ (ഐഡിയൽ ഇന്ത്യൻ സ്കൂൾ), ജിസ തെരേസ് ജിറ്റോ (എം.ഇ.എസ്) എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഐഡിയൽ സ്കൂളിലെ ആർലിൻ ജോൺസൻ പ്രോത്സാഹന സമ്മാനം നേടി. കാർഷിക രംഗത്തെ മികവിനുള്ള പുരസ്കാരം അജയകുമാർ വള്ളുഴത്തിലിന് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.