എ.എഫ്.സി ഏഷ്യൻ കപ്പ് 2027: ആതിഥേയത്വത്തിന് ഇന്ത്യ, ഇറാൻ, സൗദി, ഉസ്ബകിസ്താൻ രാജ്യങ്ങളും
text_fieldsദോഹ: 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പ് ആതിഥേയത്വത്തിനായി ഖത്തറിനു പുറമേ, നാലു രാജ്യങ്ങൾ കൂടി രംഗത്ത്. ഇന്ത്യ, ഇറാൻ, സൗദി, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളാണ് ചാമ്പ്യൻഷിപ് നടത്തിപ്പിനായി താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നതെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. 2027 ഏഷ്യൻ കപ്പിനായി കഴിഞ്ഞ ബുധനാഴ്ച ഖത്തർ ഔദ്യോഗികമായി ബിഡ് രേഖകൾ സമർപ്പിച്ചിരുന്നു.
2022 ലോകകപ്പിെൻറ ആതിഥേയത്വം വഹിക്കുന്ന ഖത്തർ 1988, 2011 വർഷങ്ങളിൽ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. അടുത്ത വർഷം നടക്കുന്ന ചടങ്ങിൽ ഖത്തറിനെ പ്രഖ്യാപിക്കുകയാണെങ്കിൽ ഏഷ്യൻ കപ്പിെൻറ ചരിത്രത്തിലാദ്യമായി മൂന്നു തവണ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യരാജ്യമെന്ന ഖ്യാതി ഖത്തറിനായിരിക്കും. 1968, 1976 വർഷങ്ങളിൽ ഇറാനും ഏഷ്യൻ കപ്പിെൻറ സംഘാടകരായിരുന്നിട്ടുണ്ട്. എന്നാൽ, സൗദി അറേബ്യ, ഇന്ത്യ, ഉസ്ബകിസ്താൻ എന്നിവർ ഇതുവരെ ചാമ്പ്യൻഷിപ്പിെൻറ ആതിഥേയത്വം വഹിച്ചിട്ടില്ല.
യു.എ.ഇയിൽ നടന്ന 2019ലെ ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ജപ്പാനെ മലർത്തിയടിച്ച് ഖത്തർ തങ്ങളുടെ പ്രഥമ ഏഷ്യൻ കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. 2023ൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന് ചൈനയാണ് ആതിഥേയ രാജ്യം.
2030ലെ ഏഷ്യൻ ഗെയിംസിനായും ഖത്തർ രംഗത്തുണ്ട്. 2006ലെ ഏഷ്യൻ ഗെയിംസ് ഖത്തറിലായിരുന്നു നടന്നത്. നിരവധി അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിച്ച് വരുകയാണ് ഖത്തർ. ലോക കായിക ചാമ്പ്യൻഷിപ്പുകളുടെ ആസ്ഥാനമെന്ന് ഇതിനകംതന്നെ ഖത്തറിന് അന്താരാഷ്ട്ര ലോകത്ത് വിളിപ്പേര് വന്നിട്ടുണ്ട്. 15ാമത് ഏഷ്യൻ ഗെയിംസിന് 2006ൽ ആതിഥ്യമരുളിയ ഖത്തർ, വമ്പൻ വിജയകരമായി ചാമ്പ്യൻഷിപ് സംഘടിപ്പിച്ചാണ് ഏഷ്യൻ ഗെയിംസ് സംഘാടകരെ തിരിച്ചേൽപിച്ചത്.
ഐ.എസ്.എഫ് ലോക ജിംനാസിയാഡ്, ലോക ഇൻഡോർ അത്ലറ്റിക് മീറ്റ്, ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, എ.എഫ്.സി ഏഷ്യൻ കപ്പ്, ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, വർഷാവർഷം നടക്കുന്ന ദോഹ ഡയമണ്ട് ലീഗ് തുടങ്ങി വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾക്കും ഖത്തർ ഇതിനകം ആതിഥ്യം വഹിച്ചിട്ടുണ്ട്. ലോക അനോക് ബീച്ച് ഗെയിംസ്, ലോകക്ലബ് ഫുട്ബാൾ, ലോക അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ് എന്നിവയും ഖത്തർ വിജയകരമായി ഇതിനകം നടത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.