എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഇന്നുമുതൽ
text_fieldsദോഹ: 2020 എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ സെപ്റ്റംബർ 14 മുതൽ ഒക്ടോബർ മൂന്നുവരെ ദോഹയിൽ നടക്കും. ഗ്രൂപ് ഘട്ടം മുതൽ സെമിഫൈനൽ വരെയുള്ള മത്സരങ്ങൾക്കാണ് ഖത്തർ വേദിയാകുന്നത്. അതിനിടെ, മത്സരത്തിന് ഖത്തറിലെത്തിയ സൗദി ക്ലബ് അൽ ഹിലാലിെൻറ അഞ്ചു താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഖത്തർ മെഡിക്കൽ അതോറിറ്റിയുമായി സഹകരിച്ച് ഖത്തറിലെത്തുന്ന എല്ലാ ക്ലബുകളിലെ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷെൻറ കീഴിൽ കോവിഡ് പരിശോധന നടത്തുന്നുണ്ട്.സൗദിയിൽനിന്നെത്തിയ അൽ ഹിലാൽ ക്ലബിെൻറ അഞ്ചു താരങ്ങൾക്കും ക്ലബ് മാനേജ്മെൻറ് അംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ആതിഥേയ ക്ലബുകളിലൊന്നായ ദുഹൈൽ താരത്തിനും രോഗം കണ്ടെത്തിയിട്ടുണ്ട്.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ സെപ്റ്റംബർ 15ന് ഇറാഖി ക്ലബ് അൽ ശുർതയുമായാണ് അൽ ഹിലാൽ ക്ലബിെൻറ ആദ്യ മത്സരം.ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്റ്റേഡിയങ്ങളുടെ വിവരങ്ങൾ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ നേരേത്ത പുറത്തുവിട്ടിരുന്നു. ലോകകപ്പിനുള്ള മൂന്നു സ്റ്റേഡിയങ്ങൾ ഉൾപ്പെടെ നാലു സ്റ്റേഡിയങ്ങളാണ് വേദിയാകുക.
വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. അത്യാധുനിക ശീതീകരണ സംവിധാനങ്ങളാണ് നാലു സ്റ്റേഡിയങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്.ഗ്രൂപ് 'എ'യിൽ അൽ വഹ്ദ (യു.എ.ഇ), ഇറാഖ് പൊലീസ്, ഇറാനിലെ ഇസ്തിഖ്ലാൽ, സൗദിയിലെ അൽ അഹ്ലി എന്നിവരാണ് ഖലീഫ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.
ഗ്രൂപ് 'ബി'യിൽ സൗദിയിൽനിന്നുള്ള അൽ ഹിലാൽ, യു.എ.ഇയിൽനിന്നുള്ള ശബാബ് അൽ അഹ്ലി, ഉസ്ബക് ക്ലബായ പഖ്താകോർ, ഇറാനിൽനിന്നുള്ള ശഹ്ർ ഖൊദ്റോ എന്നിവർ അൽ ജനൂബ് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കും.ഗ്രൂപ് 'സി'യിൽ അൽ ദുഹൈൽ (ഖത്തർ), സൗദി അറേബ്യയിൽനിന്നുള്ള അൽ തആവുൻ, പെർസെ പൊലീസ് (ഇറാൻ), ഷാർജ (യു.എ.ഇ) എന്നിവർ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും മത്സരിക്കും.
സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഗ്രൂപ് 'ഡി' ടീമുകൾ മത്സരിക്കാനിറങ്ങും.അൽ സദ്ദ് ഖത്തർ, അൽ ഐൻ യു.എ.ഇ, ഇസ്ഫഹാൻ ഇറാൻ, അൽ നസ്ർ സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ് 'ഡി'യിലെ ടീമുകൾ.2020ലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിെൻറ പശ്ചിമമേഖല മത്സരങ്ങൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.ക്വാലാലംപുരിൽ നടന്ന എ.എഫ്.സി യോഗത്തിലാണ് ഖത്തറിെൻറ ആതിഥേയത്വം സംബന്ധിച്ച് അന്തിമ തീരുമാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.