Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ.​എ​ഫ്.​സി...

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ്; റൊ​ണാ​ൾ​ഡോ​യു​ടെ അ​ൽ ന​സ്റും നെ​യ്മ​റി​ന്റെ അ​ൽ ഹി​ലാ​ലും ഖ​ത്ത​റി​ൽ ക​ളി​ക്കും

text_fields
bookmark_border
ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​, നെയ്മർ
cancel
camera_alt

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​, നെയ്മർ

ദോ​ഹ: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ലീ​ഗ് എ​ലൈ​റ്റ് പോ​രാ​ട്ട​ങ്ങ​ളു​ടെ ഗ്രൂ​പ് റൗ​ണ്ട് ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. അ​റ​ബ് മേ​ഖ​ല​യി​ലെ എ​ട്ട് ക്ല​ബു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ഗ്രൂ​പ് റൗ​ണ്ടി​ലെ മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞ​പ്പോ​ൾ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ അ​ൽ ന​സ്റും, നെ​യ്മ​റി​ന്റെ അ​ൽ ഹി​ലാ​ലും ഖ​ത്ത​രി ക്ല​ബു​ക​ൾ​ക്കെ​തി​രെ ബൂ​ട്ടു​കെ​ട്ടു​മെ​ന്നു​റ​പ്പാ​യി. ഖ​ത്ത​ർ ലീ​ഗ് ജേ​താ​ക്ക​ളാ​യ അ​ൽ സ​ദ്ദ്, റ​ണ്ണേ​ഴ്സ് അ​പ്പാ​യ അ​ൽ റ​യ്യാ​ൻ എ​ന്നി​വ​ർ നേ​രി​ട്ട യോ​ഗ്യ​ത നേ​ടി​യ​പ്പോ​ൾ, അ​ൽ ഗ​റാ​ഫ ​േപ്ല​ഓ​ഫ് ജ​യി​ച്ചും എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.

അ​ൽ റ​യ്യാ​ന് നെ​യ്മ​റി​ന്റെ അ​ൽ ഹി​ലാ​ലി​നെ​തി​രെ​യാ​ണ് ആ​ദ്യ മ​ത്സ​രം. സെ​പ്റ്റം​ബ​ർ 17ന് ​അ​ഹ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി കാ​ണാം. പ​രി​ക്ക് മാ​റി നെ​യ്മ​ർ തി​രി​ച്ചെ​ത്തി​യെ​ങ്കി​ൽ ഖ​ത്ത​റി​ൽ സൂ​പ്പ​ർ​താ​ര​ത്തി​ന്റെ പ്ര​ക​ട​നം കാ​ണാം.

ശേ​ഷം, ന​വം​ബ​റി​ൽ ക്രി​സ്റ്റ്യാ​നോ​യു​ടെ അ​ൽ ന​സ്റും, അ​ൽ ഹി​ലാ​ലും വീ​ണ്ടും ഖ​ത്ത​റി​ലെ​ത്തും. ന​വം​ബ​ർ 26ന് ​അ​ൽ ഹി​ലാ​ലും അ​ൽ സ​ദ്ദും, 25ന് ​അ​ൽ ഗ​റാ​ഫ​യും അ​ൽ ന​സ്റും ഖ​ത്ത​റി​ൽ ക​ളി​ക്കും. ഡി​സം​ബ​ർ മൂ​ന്നി​നാ​ണ് അ​ൽ ഗ​റാ​ഫ അ​ൽ ഹി​ലാ​ൽ എ​വേ മാ​ച്ച്. ​ഡി​സം​ബ​ർ ര​ണ്ടി​ന് എ​വേ മാ​ച്ചി​ൽ അ​ൽ സ​ദ്ദ് അ​ൽ ന​സ്റി​നെ നേ​രി​ടും. അ​ൽ റ​യാ​ൻ സെ​പ്റ്റം​ബ​ർ 30ന് ​എ​വേ മാ​ച്ചി​ൽ അ​ൽ ന​സ്റി​നെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsAFC Champions LeagueSports News
News Summary - AFC Champions League-Ronaldo's Al Nasr and Neymar's Al Hilal to play in Qatar
Next Story