അഫ്ഗാൻ മണ്ണിൽ സമാധാനം: ഖത്തർ അമീറിനെ വാനോളം പ്രശംസിച്ച് കുവൈത്തും അഫ്ഗാനും
text_fieldsദോഹ: അഫ്ഗാനിസ്താനില്‍ സമാധാനം ലക്ഷ്യമിട്ട് അമേരിക്കയും താലിബാനും തമ്മില്‍ സമാധാ ന കരാറിലെത്തുന്നതിനായി അക്ഷീണം പ്രയത്നിച്ച ഖത്തറിന് കുവൈത്തിെൻറയും അഫ്ഗാനിസ്താ െൻറയും പ്രശംസ. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, അഫ്ഗാനിസ്താ ന് പ്രസിഡൻറ് ഡോ. അശ്റഫ് ഗനി എന്നിവർ ടെലിഫോണിൽ വിളിച്ചാണ് ചരിത്രകരാറിന് കളമൊരുക്കിയ ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയെ അഭിനന്ദിച്ചത്. ഖത്തറുമായി വലിയ അടുപ്പം പുലർത്തുന്ന കുവൈത്ത് അമീർ ലോകത്തിന് സമാധാനം പകരുന്നതിന് വലിയ ചുവടുവെപ്പ് നടത്തിയ ഖത്തർ അമീറിനെ ഹൃദ്യമായി അഭിന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉൗഷ്മളമായ സാഹോദര്യബന്ധം വർധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും ചർച്ചചെയ്തു. ഇരുവരും നിരവധി പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും മേഖലയിെല സമകാലീന അവസ്ഥയും ചർച്ചക്കു വിധേയമാക്കി.
യു.എസും താലിബാനും തമ്മില്‍ ദോഹയില്‍ ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ചതിന് മധ്യസ്ഥ ശ്രമങ്ങൾ ഭംഗിയായി നിറവേറ്റിയ അമീറിനെ അഫ്ഗാനിസ്താന് പ്രസിഡൻറ് ഡോ. അശ്റഫ് ഗനിയും പ്രശംസിച്ചു. ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് അഫ്ഗാന് പ്രസിഡൻറ് അഭിനന്ദനം അറിയിച്ചത്.
സംഭാഷണത്തിനിടെ അഫ്ഗാനിസ്താനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുനേതാക്കൾ അവലോകനം ചെയ്തു. അഫ്ഗാനിസ്താനിലെ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് കാരണമാകുന്ന തരത്തില്‍ ഇരു കക്ഷികളും തമ്മില്‍ മറ്റൊരു സമാധാന കരാറിലെത്താന്‍ അഫ്ഗാന് സര്‍ക്കാറും താലിബാനും തമ്മില്‍ ചര്‍ച്ച നടത്താന്‍ സഹായിക്കുന്ന ശ്രമങ്ങള്‍ ഖത്തര്‍ തുടരുമെന്ന് അമീര്‍ അഫ്ഗാൻ പ്രസിഡൻറിന് ഉറപ്പുനല്‍കി. ഖത്തറിെൻറ അക്ഷീണ പ്രയത്നവും പിന്തിരിയാൻ കൂട്ടാക്കാത്ത ശ്രമങ്ങളും ഒന്നുകൊണ്ടുമാത്രമാണ് കരാർ യാഥാർഥ്യമായതെന്നും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഖത്തറിെൻറ ശ്രമങ്ങൾ പ്രശംസനീയമാണെന്നും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് അഭിനന്ദനത്തിനിടെ പരാമർശിച്ചിരുന്നു. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് ഖത്തര്‍ നടത്തുന്ന ഇടപെടലുകള്‍ മഹത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒന്നര പതിറ്റാണ്ടു പിന്നിട്ട യുദ്ധങ്ങൾക്കും പാരമ്പര്യവൈരത്തിനും അറുതി കുറിക്കുന്ന യു.എസ്-താലിബാൻ സമാധാന കരാർ യാഥാർഥ്യമായതോടെ ഖത്തറിന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നാണ് അഭിനന്ദന പ്രവാഹമെത്തുന്നത്. യുദ്ധക്കെടുതിയും കണ്ണീരും മാത്രം നിലനിന്നിരുന്ന അഫ്ഗാൻ മണ്ണിൽ സന്തോഷത്തിെൻറയും സമാധാനത്തിെൻറ പുതുപ്രതീക്ഷകൾക്ക് കളമൊരുക്കിയ ഖത്തറിെൻറ പങ്കിനെ ലോകത്തെ വിവിധ രാജ്യങ്ങൾ മുക്തകണ്ഠം പ്രശംസിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.