അഫ്ഗാൻ: ഖത്തറിെൻറ പിന്തുണ തേടി യു.എൻ പ്രതിനിധി
text_fieldsദോഹ: ഖത്തറിൽ സന്ദർശനം നടത്തുന്ന ഐക്യരാഷ്ട്ര സഭാ മാനവിക വിഭാഗം സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ൈശഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായി ചർച്ച നടത്തി. താലിബാൻ കാബൂൾ പിടിച്ച് അഫ്ഗാനിൽ ഭരണം സ്ഥാപിച്ചതോടെ, രാജ്യത്തുണ്ടായ അനിശ്ചിതാവസ്ഥകൾക്ക് പരിഹാരം കാണുന്നതിെൻറ ഭാഗമായി ഖത്തറും ഐക്യരാഷ്ട്ര സഭയും സഹകരിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾക്കായാണ് മാർട്ടിൻ ഗ്രിഫിത്തിെൻറ സന്ദർശനം.
കൂടിക്കാഴ്ചയിൽ അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികളും ഖത്തറിെൻറ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളും വിലയിരുത്തി. താലിബാൻ അധികാരത്തിലേറിയതോടെ വിവിധ മേഖലകളിൽ പ്രതിസന്ധിയിലായ അഫ്ഗാനികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനായി ഇരുവിഭാഗങ്ങളും നടത്തുന്ന പ്രവർത്തനങ്ങളുടെ ഏകോപനവും ചർച്ചയായി.ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾക്ക് ഖത്തറിെൻറ പിന്തുണയുണ്ടാവുമെന്നും, പ്രതിസന്ധി പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വിദേശകാര്യ മന്ത്രി ൈശഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി വ്യക്തമാക്കി.
ഖത്തർ ആസ്ഥാനമായി ഐക്യരാഷ്ട്ര സഭാ മാനവികകാര്യ വിഭാഗം ഓഫിസ് ആരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ ഇരു വിഭാഗങ്ങളും ധാരണയിലെത്തിയിരുന്നു.
ദേശീയ, അന്തർദേശീയതലത്തിൽ പ്രശസ്തരായ അഭിനേതാക്കളുടെകൂടി പങ്കാളിത്തത്തോടെ രാജ്യാന്തര തലത്തിൽ മാനവിക പ്രവർത്തനങ്ങൾ സജീവമാക്കുക, ഇടപെടലുകൾ നടത്തുക, വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പ്രത്യേക കാര്യാലയം ദോഹയിൽ ആരംഭിക്കാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.