‘സ്ത്രീധന വിരുദ്ധ ബോധവത്കരണം തുടങ്ങേണ്ടത് മാതാപിതാക്കളിൽനിന്ന്'
text_fieldsദോഹ: സ്ത്രീധനത്തിനെതിരെ, വിമൻ ഇന്ത്യ ഖത്തർ നടത്തുന്ന ‘അനീതിയാണ് സ്ത്രീധനം’ കാമ്പയിന്റെ ഭാഗമായി മദീന ഖലീഫ സോൺ ചർച്ച സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യൻ ലോയേഴ്സ് ഫ്രട്ടേണിറ്റി ഫോറം സെക്രട്ടറി അഡ്വ. മഞ്ജുഷ ശ്രീജിത്ത്, മുൻ സെക്രട്ടറി അഡ്വ. ഹണി ടി., ഷാമിന ഹിഷാം, സിദ്ദീഹ, ലീന, ജമീല തുടങ്ങിയവർ സംസാരിച്ചു.
സ്ത്രീധന കേസുകളിൽ നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കണമെന്നും ബോധവത്കരണം മാതാപിതാക്കൾക്കും കുടുംബങ്ങളിൽ ഉള്ളവർക്കും നൽകണമെന്നും വിവാഹം ലളിതമാക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കാലങ്ങളായി ഇന്ത്യൻ സമൂഹത്തിൽ കടന്നുകൂടിയിട്ടുള്ള സ്ത്രീധന സമ്പ്രദായത്തെ തുടച്ചുമാറ്റാൻ അത്തരം വിവാഹങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ പെൺകുട്ടികൾക്ക് ബോധവത്കരണം നൽകണമെന്നും, വിവാഹത്തിന്റെ അടിസ്ഥാനം സ്ത്രീധനത്തുകയല്ലെന്നും മറിച്ച് സ്നേഹവും കാരുണ്യവും ആണെന്നും ഒപ്പം സ്ത്രീകളെ ബഹുമാനിക്കുകയും അവരോട് നന്നായി വർത്തിക്കുകയും ചെയ്യണമെന്നും ആൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു.
സീനത്ത് മുജീബിന്റെ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ മദീന ഖലീഫ സോൺ പ്രസിഡന്റ് സജ്ന ഫൈസൽ സ്വാഗതം ആശംസിച്ചു. വാഹിദ സുബി വിഷയാവതരണം നടത്തി.
വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡൻറ് ത്വയ്യിബ അർഷദ് ചർച്ച നിയന്ത്രിച്ചു. ഫൈഹ നിയാസ്, ഫാത്തിമ ബിൻത് ഷാനവാസ്, ആസിയ ബിൻത് ജോഹർ, നബ മുജീബ്, അമൽ ഫത്ത്മ മുജീബ്, എയ്സ ശിഹാബുദ്ദീൻ, അഫ്രൂസ അബ്ദുൽ ജബ്ബാർ, അമ്ന അഷ്റഫ് തുടങ്ങിയവർ ചേർന്ന് സംഗീതശിൽപം അവതരിപ്പിച്ചു. വിമൻ ഇന്ത്യ ഖത്തർ മദീന ഖലീഫ സോൺ സെക്രട്ടറി സലീല മജീദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.