ഉംറ തീർഥാടനം പുനരാരംഭിച്ച് ഏജൻസികൾ
text_fieldsദോഹ: അംഗീകൃത ടൂർ ഒാപറേറ്റർമാർ വഴി ഖത്തറിൽനിന്ന് പ്രവാസികളുൾപ്പെടെയുള്ളവരുടെ ഉംറ തീർഥാടനം പുനരാരംഭിച്ചതായി മതകാര്യ മന്ത്രാലയത്തിലെ ഹജ്ജ്-ഉംറ വിഭാഗം മേധാവി അലി സൂതാൻ അൽ മിസിഫിരി.
ഖത്തർ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള ഉംറ ഏജൻസികൾക്ക് ഉംറ തീർഥാടനത്തിനുള്ള ക്രമീകരണങ്ങൾ നടത്താമെന്ന് ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയുടെ യാത്ര മാനദണ്ഡങ്ങൾ പാലിച്ച് പ്രവാസികളുൾപ്പെടെയുള്ളവരുമായി ചില ഏജൻസികൾ ഉംറ തീർഥാടനം നടത്തിയതായും അലി സുൽത്താൻ അൽ മിസിഫിരി പറഞ്ഞു.
അംഗീകൃത ഉംറ ഏജൻസികൾ വഴി മാത്രമാണ് പ്രവാസികൾക്ക് ഉംറ തീർഥാടനത്തിന് അനുമതിയുള്ളത്.
സൗദി മന്ത്രാലയത്തിൽനിന്ന് തീർഥാടകർക്കുള്ള ഉംറ വിസ, മറ്റ് അനുമതികൾ എന്നിവ അംഗീകൃത ഏജൻസികൾ വഴിയാണ് ലഭ്യമാവുക. തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് മന്ത്രാലയം ഹോട്ട്ലൈൻ നമ്പർ (132) ആരംഭിച്ചതായി അലി സുൽത്താൻ അൽ മിസിഫിരി പറഞ്ഞു. തീർഥാടകർ സൗദി സർക്കാറിെൻറ മുഖീം പോർട്ടലിലും തവക്കൽന, ഇഅ്തമർന ആപുകളിലും നിർബന്ധമായും രജിസ്റ്റർ ചെയ്യണം. പിന്നീട് മസ്ജിദുൽ ഹറമിൽ പ്രാർഥനക്കും ഉംറ തീർഥാടനത്തിനും അനുമതി ലഭിക്കുന്നതിനുള്ള ഇ-േബ്രസ്ലറ്റ് 'ഇനായ' ഓഫിസിൽനിന്ന് ലഭിക്കും. മക്കയിലെ 10 ഹോട്ടലുകളിൽ 'ഇനായ' ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ഉംറ തീർഥാടനത്തിനുള്ള മാർഗനിർദേശങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു.
മുഖീം പോർട്ടലിലും തവക്കൽന, ഇഅ്തമർന ആപിലും രജിസ്റ്റർ ചെയ്യേണ്ടത് പുതിയ നടപടികളാണെന്നും സൗദി അതോറിറ്റി അറിയിച്ചതാണ് ഇക്കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖീം പോർട്ടലിലാണ് കോവിഡ് വാക്സിൻ വിവരങ്ങൾ (വാക്സിൻ പേര്, ഡോസ്, തീയതി) ചേർക്കേണ്ടത്.
തവക്കൽന ആപ്, ഖത്തറിലെ ഇഹ്തിറാസ് ആപ് പോലെയാണെന്നും ഹോട്ടലുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് അവ പ്രദർശിപ്പിക്കണമെന്നും അലി സുൽത്താൻ മിസിഫിരി പറഞ്ഞു.
മസ്ജിദുൽ ഹറമിൽ പ്രവേശിക്കുന്നതിനും തവക്കൽന ആപ് അധികൃതർക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.