പുതിയ സംവരണ നയത്തിനെതിരെ പ്രക്ഷോഭം ഉയരണം –കൾച്ചറൽ ഫോറം
text_fieldsദോഹ: കേരളത്തിലെ ഇടതുസർക്കാറിെൻറ പുതിയ സംവരണ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്ന് കൾച്ചറൽ ഫോറം ഐക്യദാർഢ്യ സംഗമം ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാറിെൻറ സംവരണ നയത്തിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സംഗമം നടത്തിയത്.
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഗണേഷ് വടേരി മുഖ്യപ്രഭാഷണം നടത്തി. ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതിയെ അട്ടിമറിക്കുന്നതാണ് പുതിയ സംവരണ നയമെന്ന് അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ ദലിത് ആക്ടിവിസ്റ്റും ഖത്തർപ്രവാസിയുമായ പ്രമോദ് ശങ്കരൻ സംസാരിച്ചു. സംസ്ഥാന സമിതിയംഗം അനീസ് റഹ്മാൻ മാള പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.