അഗ്രിടെകിന് എക്സ്പോ വേദിയിൽ തുടക്കം
text_fieldsദോഹ എക്സ്പോ വേദിയിൽ ആരംഭിച്ച അഗ്രിടെക് കാർഷിക പ്രദർശനത്തിന്റെ ഉദ്ഘാടനശേഷം മന്ത്രിമാരുടെ സംഘം സ്റ്റാളുകൾ സന്ദർശിക്കുന്നു
ദോഹ: 11ാമത് അന്താരാഷ്ട്ര കാർഷിക പ്രദർശനമായ അഗ്രിടെകിന് ദോഹ എക്സ്പോ വേദിയിൽ തുടക്കമായി. ഖത്തറിലെയും മേഖലയിലെയും വിവിധ വിദേശരാജ്യങ്ങളിലെയും കർഷകരും സംരംഭകരും നിക്ഷേപകരും ഉൾപ്പെടെ സംഗമിച്ച പ്രദർശനത്തിന് അൽബിദ പാർക്കിലെ എക്സ്പോ വേദിയിലെ കൾചറൽ സോണിലാണ് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. ഔഖാഫ് മന്ത്രി ഗാനിം ബിൻ ഷഹീൻ ബിൻ ഗാനിം ആൽ ഗാനിം, സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ, സാമൂഹിക ക്ഷേമ, കുടുംബകാര്യ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്, ശൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതി, ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി എന്നിവർ പങ്കെടുത്തു.
പതിവായി ഡി.ഇ.സി.സിയിൽ നടക്കുന്ന പ്രദർശനം ഇത്തവണ എക്സ്പോയുടെ ഭാഗമായാണ് പുതിയ വേദിയിലെത്തുന്നത്. 106 പ്രാദേശിക ഫാമുകൾ, 30ഓളം തേൻ ഫാമുകൾ, 40ഓളം ഈത്തപ്പഴ ഫാമുകൾ എന്നിവയും പങ്കാളികളാകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.