അഹ്മദ് ബിൻ മുഹമ്മദ് സൈനിക കോളജ് ബിരുദദാനം
text_fieldsദോഹ: അഹ്മദ് ബിൻ മുഹമ്മദ് സൈനിക കോളജിലെ 18ാമത് ബാച്ച് കാഡറ്റുകളുടെ ബിരുദദാന ചടങ്ങിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രക്ഷാധികാരിയായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ശൈഖുമാർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.
സുരക്ഷ, സൈനിക, യൂനിവേഴ്സിറ്റി കോളജുകൾ, സഹോദര-സൗഹൃദ രാഷ്ട്രങ്ങളിൽനിന്നുള്ള സുരക്ഷ സ്ഥാപനങ്ങൾ, അക്കാദമികൾ, ഖത്തറിലെ നയതന്ത്ര ദൗത്യങ്ങളുടെ ചുമതലയുള്ളവർ, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ഗാർഡ് ഉദ്യോഗസ്ഥർ എന്നിവരും ആഭ്യന്തര സുരക്ഷ സേന (ലഖ്വിയ), സ്റ്റേറ്റ് സെക്യൂരിറ്റി മുതിർന്ന ഉദ്യോഗസ്ഥരും ബിരുദധാരികളുടെ രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു.
ഖത്തർ, കുവൈത്ത്, ജോർഡൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള 250 ബിരുദധാരികളാണ് അഹ്മദ് ബിൻ മുഹമ്മദ് സൈനിക കോളജിലെ 18ാം ബാച്ചിൽനിന്നും ഈ വർഷം പുറത്തിറങ്ങുന്നത്. ബിരുദധാരികളുടെ ക്യൂ മാർച്ചിനും സൈനിക പരേഡിനും ശേഷം അമീർ, ബാച്ചിലെ മികച്ച 11 ബിരുദധാരികളെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.18ാം ബാച്ചിൽനിന്നും 19ാം ബാച്ചിലേക്കുള്ള പതാക കൈമാറ്റവും ചടങ്ങിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.