ഷീൽഡ് സിക്സ് പരിശീലനവുമായി വ്യോമപ്രതിരോധ സേന
text_fieldsദോഹ: ആക്രമണ ലക്ഷ്യവുമായെത്തുന്ന ഡ്രോണുകളെ തകർക്കുന്ന ഷീൽഡ് സിക്സ് പരിശീലനം നടത്തി അമീരി വ്യോമപ്രതിരോധ സേന. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ, സായുധസേന മേധാവി സാലിം ബിൻ ഹമദ് ബിൻ അഖീൽ അൽ നബിത് എന്നിവരുടെ സാന്നിധ്യത്തിൽ അൽ ഖലായിൽ സ്ക്വയറിലായിരുന്നു വ്യോമസേനയുടെ പരിശീലനം.
ആകാശത്തു പ്രത്യക്ഷപ്പെടുന്ന ഡ്രോണുകളെയും സ്ഥാപിച്ച ചില വസ്തുക്കളെയും കൃത്യമായി ഷൂട്ട് ചെയ്ത് വീഴ്ത്തുന്നതായിരുന്നു ഷീൽഡ് സിക്സ് പരിശീലന ദൗത്യത്തിന്റെ ലക്ഷ്യം. എല്ലാ ഷൂട്ടും ലക്ഷ്യത്തിലെത്തിയതോടെ 100 ശതമാനം ടാർഗറ്റ് മികവിൽ പരിശീലന ദൗത്യം പൂർത്തിയാക്കി.അമീരി എയർ ഡിഫൻസ് ഫോഴ്സ് കമാൻഡർ മേജർ ജനറൽ റാഷിദ് അലി അൽ ഖഷൗതി ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.