എയർ ഇന്ത്യാ എക്സ്പ്രസ് നടപടി പ്രതിഷേധാർഹം - കുവാഖ്
text_fieldsദോഹ: അടിക്കടി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ റദ്ദാക്കുന്ന എയർ ഇന്ത്യാ എക്സ്പ്രസ് നടപടിയിൽ കുവാഖ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ടിക്കറ്റ് നിരക്ക് നാലിരട്ടിയും അഞ്ചിരട്ടിയുമൊക്കെയായി പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനി സർവീസുകൾ മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കുന്നത് ഇരുട്ടടി സമ്മാനിച്ചിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ മാറി മാറി വന്നാലും പ്രവാസികളെ ഏറ്റവും സാരമായി ബാധിക്കുന്ന യാത്രാ പ്രശ്നത്തിന് പരിഹാരം കാണാൻ ആരും തന്നെ നടപടിയുമായി മുന്നോട്ട് വരുന്നില്ല എന്നത് വേദനാജനകമാണ്.
ഇതിനോടകം തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കണ്ണൂർ വിമാനത്താവളം, ഇന്ത്യൻ വിമാനകമ്പനികളുടെ സർവീസിനെ മാത്രം ആശ്രയിച്ചു വരുന്നതിനാൽ സർവീസ് റദ്ദാക്കൽ നടപടി കണ്ണൂർ വിമാനത്താവളത്തിന്റെ നിലനിൽപിനെ തന്നെ സാരമായി ബാധിക്കുമെന്നും പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അഭിപ്രായപ്പെട്ടു. യോഗത്തിന് ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ സ്വാഗതവും വൈസ് പ്രസിഡന്റ് അമിത്ത് രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.