Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎയർ ഇന്ത്യ എക്സ്പ്രസ്;...

എയർ ഇന്ത്യ എക്സ്പ്രസ്; ‘​നേരത്തെ എത്താൻ പു​റ​പ്പെ​ട്ടു; നാ​ട​ണ​ഞ്ഞ​ത് ഒ​രു ദി​വ​സം ക​ഴി​ഞ്ഞ്’

text_fields
bookmark_border
air india express
cancel

ദോ​ഹ: തി​ങ്ക​ളാ​ഴ്ച ദോ​ഹ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത് ചൊ​വ്വാ​ഴ്ച ഉ​ച്ച 12.30ഓ​ടെ. സാ​​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് യാ​ത്ര മു​ട​ങ്ങി​യ വി​മാ​നം 24 മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ദോ​ഹ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ടേ​ക്ക് ഓ​ഫ് ചെ​യ്ത​ത്. 180ഓ​ളം യാ​ത്ര​ക്കാ​രാ​ണ് യാ​ത്ര മു​ട​ങ്ങി​യ​തു കാ​ര​ണം ഒ​രു ദി​വ​സം ദോ​ഹ​യി​ൽ കു​ടു​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച 12.25ന് ​ദോ​ഹ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഐ.​എ​ക്സ് 376 വി​മാ​നം പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് യാ​ത്ര റ​ദ്ദാ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ ക​യ​റി, ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ ക​ഴി​ഞ്ഞ​ശേ​ഷം ഇ​വ​രെ തി​രി​ച്ചി​റ​ക്കി വി​മാ​ന​ത്താ​വ​ള ലോ​ബി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വൈ​കീ​ട്ട് ആ​റി​ന് പു​റ​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴു മ​ണി​ക്കു ശേ​ഷ​മാ​ണ് ഇ​വ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്. രാ​വി​ലെ എ​പ്പോ​ൾ പു​റ​പ്പെ​ടും എ​ന്ന​തി​ലും അ​നി​ശ്ചി​ത​ത്വ​മാ​യി. ഒ​ടു​വി​ലാ​ണ് ​ഉ​ച്ച​യോ​ടെ വി​മാ​നം പ​റ​ന്നു​യ​രു​മെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടെ​യു​​ള്ള​വ​രും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​വ​രു​മെ​ല്ലാം സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് ഒ​രു ദി​വ​സ​​ത്തി​ലേ​റെ സ​മ​യം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം വൈ​കു​ന്ന​ത്. ജൂ​ലൈ ര​ണ്ടാം വാ​ര​ത്തി​ൽ ഇ​തേ വി​മാ​നം ദോ​ഹ​യി​ൽ​നി​ന്ന് 36 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പു​റ​പ്പെ​ട്ട​ത്. ടി​ക്ക​റ്റ് നി​ര​ക്കി​ന്റെ അ​മി​ത​മാ​യ വ​ർ​ധ​ന​ക്കെ​തി​രെ പ്ര​വാ​സി യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് വ്യാ​പ​ക വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ എ​യ​ർ​ലൈ​ൻ​സി​ന്റെ യാ​ത്രാ​മു​ട​ക്കം കൂ​ടി​യാ​യ​തോ​ടെ തീ​രാ​ദു​രി​തം പേ​റു​ന്ന​ത് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​രാ​ണ്.

‘​നേരത്തെ എത്താൻ പു​റ​പ്പെ​ട്ടു; നാ​ട​ണ​ഞ്ഞ​ത് ഒ​രു ദി​വ​സം ക​ഴി​ഞ്ഞ്’

ദോ​ഹ: ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പി​താ​വി​ന​രി​കി​ൽ എ​ത്ര​യും വേ​ഗ​ത്തി​ലെ​ത്തു​ന്ന​തി​നാ​യാ​ണ് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ അ​സീ​സ് എം.​എ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്. ​ഉ​ച്ച​ക്ക് 12.25ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നാ​യി ​രാ​വി​ലെ​യാ​യി​രു​ന്നു ടി​ക്ക​റ്റെ​ടു​ത്ത​ത്.

വൈ​കീ​ട്ടു​ള്ള എ​യ​ർ അ​റേ​ബ്യ ഒ​ഴി​വാ​ക്കി ഉ​ച്ച​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​ക്ക് ടി​ക്ക​റ്റ് എ​ടു​ക്കു​മ്പോ​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ പി​താ​വി​ന​രി​കി​ലെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഖ​ത്ത​ർ പ്ര​വാ​സി​യാ​യ അ​സീ​സി​ന്റെ ചി​ന്ത​ക​ൾ. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ട്ട ഇ​ദ്ദേ​ഹം, നാ​ട്ടി​ലെ​ത്തു​ന്ന​ത് അ​നി​ശ്ചി​ത​മാ​യ കാ​ത്തി​രി​പ്പും ടെ​ൻ​ഷ​നു​ക​ളു​മെ​ല്ലാം ക​ട​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ മാ​ത്രം.

അ​സീ​സി​ന്റെ മാ​ത്രം അ​വ​സ്ഥ​യ​ല്ല ഇ​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വീ​ൽ​ചെ​യ​റി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രും കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ കു​ടും​ബ​സ​മേ​തം മ​ട​ങ്ങു​ന്ന​വ​രു​മെ​ല്ലാ​മാ​ണ് ഒ​രു ദി​വ​സം ത​ങ്ങ​ളു​ടെ യാ​ത്ര മു​ട​ങ്ങി പെ​രു​വ​ഴി​യി​ലാ​യ​ത്. പ​ല​രും ധ​രി​ച്ച വ​സ്ത്ര​ങ്ങ​ളി​ൽ ത​ന്നെ ഒ​രു ദി​വ​സം ഖ​ത്ത​റി​ൽ ത​ങ്ങി​യ​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ടി​യോ​ടെ മ​ട​ങ്ങാ​ൻ വി​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DelayedAir India Express
News Summary - Air India Express from Doha to Kozhikode delayed
Next Story