ദോഹയിൽനിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവിസ്
text_fieldsദോഹ: ദോഹയിൽനിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവിസ് ഫെബ്രുവരി മധ്യത് തോടെ ആരംഭിക്കും. ദോഹ-ഡൽഹി സെക്ടറിൽ കഴിഞ്ഞ വർഷം ശൈത്യകാല സീസണിൽ ആരംഭിച്ച സർവിസി ന് തൊട്ടുപിന്നാലെയാണ് മുംബൈ-ദോഹ സെക്ടറിൽ സർവിസിന് തുടക്കം കുറിക്കുന്നത്. ഫെബ്രു വരി 21 മുതൽ ദോഹ-മുംബൈ സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവിസുകളായിരിക്കും എയർ ഇന്ത്യ പ്രവർത്തിപ്പിക്കുക. വെള്ളി, ഞായർ, ചൊവ്വ ദിവസങ്ങളിലാണ് മുംബൈയിൽനിന്ന് ദോഹയിലേക്കും തിരിച്ച് മുംബൈയിലേക്കുമുള്ള സർവിസുകൾ.
എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനമാണ് സർവിസിനായി ഉപയോഗിക്കുക. എ.ഐ 970 ദോഹയിൽനിന്നും ഉച്ചക്ക് 12.45ന് പുറപ്പെട്ട് മുംബൈയിൽ വൈകീട്ട് 6.45ന് എത്തും. തിരിച്ച് മുംബൈയിൽനിന്നും അതേദിവസംതന്നെ രാവിലെ 10.20ന് പുറപ്പെട്ട് ദോഹയിൽ 11.15ന് മറ്റൊരു വിമാനവുമെത്തും. ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിെൻറ സർവിസുകൾക്ക് പുറമെയാണ് മാതൃ കമ്പനിയായ എയർ ഇന്ത്യയുടെ പുതിയ സർവിസുകൾ.
തിങ്കൾ, ബുധൻ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും ദോഹ-മുംബൈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സർവിസ് നടത്തുന്നുണ്ട്. പുതിയ സർവിസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. ദോഹയിൽനിന്ന് മുംബൈയിലേക്ക് 735 റിയാലും തിരിച്ച് 785 റിയാലുമാണ് ഇക്കോണമി ക്ലാസ് യാത്രാനിരക്ക്. ഈ റൂട്ടിൽ ഇൻഡിഗോ, ഖത്തർ എയർവേയ്സ് എന്നീ വിമാന കമ്പനികളും നേരിട്ടുള്ള സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.