സുസ്ഥിരതക്ക് കരുത്താവാൻ എയർ ക്വാളിറ്റി സെൻസർ
text_fieldsദോഹ: ഖത്തർ യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ഔട്ട്ഡോർ എയർ ക്വാളിറ്റി സെൻസർ, രാജ്യത്തിെൻറ സുസ്ഥിരത ശ്രമങ്ങൾ േപ്രാത്സാഹിപ്പിക്കുന്നതിൽ സഹായകമാകും. ഖത്തർ യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജ് വികസിപ്പിച്ച എയർ ക്വാളിറ്റി സെൻസർ സംബന്ധിച്ച വിവരം സർവകലാശാലയുടെ റിസർച് മാഗസിനിലാണ് പങ്കുവെച്ചത്. എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസറായ ഫരീദ് തൗആതി, റിസർച് അസിസ്റ്റന്റ് ഹസൻ താരിഖ് എന്നിവരാണ് എയർ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം വികസിപ്പിച്ചത്. പേറ്റൻറ് സർവകലാശാല സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
പർട്ടിക്കുലേറ്റ് മാറ്റർ, ഓസോൺ, സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നീ കമേഴ്സ്യൽ േഗ്രഡ് എയർ ക്വാളിറ്റി ഇൻഡെക്സ് സെൻസറുകളും കാർബൺ ഡൈ ഓക്സൈഡ്, വൊലാറ്റെയ്ൽ ഓർഗാനിക് കോമ്പൗണ്ട് സെൻസറുകളും ഈ സംവിധാനത്തിലുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ജി.പി.എസ്, താപനില, മർദ്ദം, ഹ്യുമിഡിറ്റി, കാറ്റിെൻറ വേഗത, സമുദ്ര നിരപ്പ് എന്നിവയുടെ കൃത്യമായ വിവരവും ഇതിൽ ലഭ്യമാകും. ഖത്തറിൽ പരിസ്ഥിതി മാപ്പിംഗിനായി ആദ്യമായി വികസിപ്പിച്ചെടുത്ത എയർ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റമെന്ന ഖ്യാതിയും ഇതിനാണ്. ഭാവിയിൽ ഖത്തറിെൻറ സുസ്ഥിര വികസന മേഖലയിൽ ഈ സംവിധാനം നിർണായക ഘടകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പിന് മുന്നോടിയായും അതിന് ശേഷവും അന്തരീക്ഷ വായുവിെൻറ ശുദ്ധത ഉറപ്പുവരുത്തുന്നിനായുള്ള ഖത്തറിെൻറ നയ പരിപാടികളിലുൾപ്പെടെ ഈ സെൻസിംഗ് സംവിധാനം വലിയ സ്വാധീനം ചെലുത്തും. അതേസമയം, നാഷണൽ എയർ ക്വാളിറ്റി മോണിറ്ററിംഗ് നെറ്റ്വർക്ക് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പരിസ്ഥിതി, കാലവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.