കളിയിടങ്ങളിലെ വായു സുരക്ഷിതം; എയർ ക്വാളിറ്റി സ്റ്റേഷനുകൾ സ്ഥാപിച്ചു
text_fieldsദോഹ: അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ടൂർണമെൻറ് വേദികളിലെ അന്തരീക്ഷവായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും സ്ഥാപിച്ചതായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. അവശേഷിക്കുന്ന സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
അൽ ജനൂബ് സ്റ്റേഡിയത്തിലെ സ്റ്റേഷൻ സ്ഥാപിച്ചതായും അൽ തുമാമ, അൽ ബെയ്ത് സ്റ്റേഡിയങ്ങളിലെ എയർ ക്വാളിറ്റി സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കുമെന്നും മന്ത്രാലയത്തിലെ മോണിറ്ററിങ് ആൻഡ് എൻവയൺമെൻറിലെ എയർ ക്വാളിറ്റി വിഭാഗം മേധാവി അബ്ദുല്ല അലി അൽ ഖുലൈഫി പറഞ്ഞു.
ടൂർണമെൻറിനിടയിലും അതിന് ശേഷവും സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള നാലു കിലോമീറ്റർ ചുറ്റളവിൽ വായുവിെൻറ ഗുണനിലവാരം നിരീക്ഷിക്കാൻ സ്റ്റേഷനുകൾക്കാകും.
സ്റ്റേഡിയം 974 (റാസ് അബൂ അബൂദ്)നെ ഉൾക്കൊള്ളുന്ന മോണിറ്ററിങ് സ്റ്റേഷൻ എം.ഐ.എയിൽ സ്ഥാപിച്ചു.
2022 അവസാനത്തോടെ രാജ്യത്തെ എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകളുടെ എണ്ണം 50 ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായാണ് മോണിറ്ററിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
വായുവിെൻറ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും പ്രത്യേക മാനദണ്ഡങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായുവിലെ മലിനീകരണത്തിെൻറ സാന്ദ്രത തിട്ടപ്പെടുത്തി, മലിനീകരണ കാരണങ്ങൾ കണ്ടെത്തി, പദാർഥങ്ങളുടെ വർധന ഒഴിവാക്കാൻ പദ്ധതികളുൾപ്പെടുത്തിക്കൊണ്ട് വായുവിെൻറ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് സംയോജിത ദേശീയ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.