വിമാനടിക്കറ്റ് നിരക്കും ബാഗേജ് പരിശോധനയും; കൾചറൽ ഫോറം കെ. മുരളീധരൻ എം.പിക്ക് നിവേദനം നൽകി
text_fieldsദോഹ: സന്ദർശനാർഥം ഖത്തറിൽ എത്തിയ കെ. മുരളീധരൻ എം.പിക്ക് പ്രവാസിപ്രശ്നങ്ങളുന്നയിച്ച് കൾചറൽ ഫോറം സംസ്ഥാന കമ്മിറ്റി നിവേദനം നൽകി. ഖത്തറുൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിൽ പ്രവാസികൾ മയക്കുമരുന്ന് കടത്തിന്റെ പേരിൽ ജയിലിൽ കഴിയുന്നവരായുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ബാഗേജുകൾ പരിശോധിക്കാൻ അതിനൂതനമായ ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇതിലൂടെ ഇത്തരം കള്ളക്കടത്തുകൾ രാജ്യത്ത് വെച്ചുതന്നെ തടയാൻ സാധിക്കുമെന്നും നിവേദനത്തിൽ വ്യക്തമാക്കി.പ്രവാസികൾ എപ്പോഴും നേരിടുന്ന വിമാനയാത്ര ടിക്കറ്റ് കൊള്ളയും എം.പിയുടെ ശ്രദ്ധയിൽപെടുത്തി. ക്രിസ്മസ്-ന്യൂഇയർ അവധിയോടനുബന്ധിച്ച് വീണ്ടും ടിക്കറ്റ് നിരക്കുകൾ വർധിച്ചിരിക്കുകയാണെന്നും അനിയന്ത്രിതമായ യാത്രാനിരക്ക് വർധന തടയാൻ ആവശ്യമായ നിയമനിർമാണം പാർലമെന്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികൾക്ക് സർവിസ് നടത്താനായി ‘പോയൻറ് ഓഫ് കാൾ’ പദവിയുടെ അനുമതിക്കായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും എം.പിക്ക് നൽകിയ നിവേദനത്തിൽ കൾചറൽ ഫോറം ആവശ്യപ്പെട്ടു. കൾചറൽ ഫോറം വൈസ് പ്രസിഡന്റ് റഷീദ് അലി, ജനറൽ സെക്രട്ടറിമാരായ താസീൻ അമീൻ, അഹമദ് ഷാഫി, ട്രഷറർ ശരീഫ് ചിറക്കൽ, സെക്രട്ടറി അബ്ദു റഹീം വേങ്ങേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജ്ന സാകി, സക്കീന അബ്ദുല്ല എന്നിവരാണ് കെ. മുരളീധരൻ എം.പിയെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.