Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതീരാത്തൊരു ദുരിതയാത്ര

തീരാത്തൊരു ദുരിതയാത്ര

text_fields
bookmark_border
flight
cancel

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര ദു​രി​ത​മാ​ക്കി വി​മാ​ന നി​ര​ക്ക് പി​ടി​ത​രാ​തെ കു​തി​ക്കു​ന്നു. കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്രാ​നി​ര​ക്കു​ക​ൾ സീ​സ​ണും ഓ​ഫ് സീ​സ​ണു​മി​ല്ലാ​തെ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​മാ​യി കു​തി​ച്ചു​യ​രു​ന്ന​ത് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്ക് തീ​രാ​ദു​രി​ത​മാ​വു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക​ക​പ്പ് തി​ര​ക്കി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു വി​മാ​ന യാ​ത്രാ​നി​ര​ക്ക് ഉ​യ​ർ​ന്ന​തെ​ങ്കി​ലും ഡി​സം​ബ​റി​ൽ ക​ളി ക​ഴി​ഞ്ഞി​ട്ടും കു​തി​ച്ചു​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വു​ക​ളി​ല്ല. ഓ​ഫ് സീ​സ​ണാ​യ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കൊ​ച്ചി ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് ദോ​ഹ​യി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്ക് ശ​രാ​ശ​രി 30,000 രൂ​പ​ക്കു മു​ക​ളി​ലാ​യി​രു​ന്നു. ​​ജ​നു​വ​രി​യോ​ടെ, ഹ​യ്യാ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ർ​ന്ന​തും വി​മാ​ന​ക്ക​മ്പ​നി​ക​ൾ കൊ​ള്ള​യ​ടി​ക്കു​ള്ള മാ​ർ​ഗ​മാ​ക്കി​യ​തോ​ടെ സ​മ്പാ​ദ്യ​ത്തി​ന്റെ വ​ലി​യൊ​രു പ​ങ്ക് വി​മാ​ന ടി​ക്ക​റ്റി​നാ​യി മാ​റ്റി​വെ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ്ര​വാ​സി യാ​ത്രി​ക​ർ.

ലോ​ക​ക​പ്പ് വേ​ള​യി​ൽ പ്ര​ഖ്യാ​പി​ച്ച ഹ​യ്യാ കാ​ർ​ഡ് വ​ഴി വി​ദേ​ശ ആ​രാ​ധ​ക​ർ​ക്ക് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി മൂ​ന്നു പേ​രെ ഖ​ത്ത​റി​ൽ എ​ത്തി​ക്കാ​നു​ള്ള വ​ഴി തെ​ളി​ഞ്ഞ​തോ​ടെ ജ​നു​വ​രി അ​വ​സാ​ന വാ​രം മു​ത​ൽ ദോ​ഹ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ ഒ​ഴു​ക്ക് വ​ർ​ധി​ച്ചു. ഖ​ത്ത​റി​ൽ പ്ര​വാ​സി​ക​ളാ​യ​വ​ർ കു​ടും​ബ​ങ്ങ​ളെ​യും ലോ​ക​ക​പ്പ് കാ​ണാ​ൻ വ​ന്ന് മ​ട​ങ്ങി​യ​വ​ർ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​യും സ​ന്ദ​ർ​ശ​നം സ​ജീ​വ​മാ​ക്കി​യ​ത് മു​ത​ലെ​ടു​ത്താ​യി​രു​ന്നു വി​മാ​ന നി​ര​ക്ക് ജ​നു​വ​രി മു​ത​ൽ വീ​ണ്ടും കു​തി​ച്ചു​ക​യ​റി​യ​ത്.

​ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ദോ​ഹ​യി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള​തി​നേ​ക്കാ​ൾ ഇ​ര​ട്ടി​യാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ​നി​ന്ന് ഖ​ത്ത​റി​ലേ​ക്കു​ള്ള യാ​ത്രാ​നി​ര​ക്ക്. ഇ​തി​നി​ട​യി​ൽ റ​മ​ദാ​ൻ, പെ​രു​ന്നാ​ൾ, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ കൂ​ടി എ​ത്തി​യ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും വി​മാ​ന യാ​ത്രാ​നി​ര​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​യി മാ​റു​ന്നു. നേ​ര​ത്തേ 10,000- 15,000 രൂ​പ നി​ര​ക്കി​ൽ നാ​ട്ടി​ലേ​ക്കോ തി​രി​കെ​യോ യാ​ത്ര സാ​ധ്യ​മാ​യി​രു​ന്ന​വ​ർ​ക്ക് ഇ​ന്ന് ഒ​രു വ​ശ​ത്തേ​ക്ക് മാ​ത്രം 38,000 വ​രെ​യാ​ണ് ടി​ക്ക​റ്റി​ന് ഈ​ടാ​ക്കു​ന്ന​ത്.

നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യേ​ക്കാ​ൾ, തി​രി​കെ യാ​ത്ര​യാ​ണ് കൂ​ടു​ത​ൽ. ശ​നി​യാ​ഴ്ച​ത്തെ ബു​ക്കി​ങ് സ്റ്റാ​റ്റ​സ് പ്ര​കാ​രം ഏ​പ്രി​ൽ 20ന് ​ദോ​ഹ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് 23,000 രൂ​പ​യാ​ണെ​ങ്കി​ൽ, അ​തേ ദി​വ​സം കോ​ഴി​ക്കോ​ട്-​ദോ​ഹ യാ​ത്ര​ക്ക് 33,000 രൂ​പ​യാ​ണ് നി​ര​ക്ക്. ഏ​പ്രി​ൽ 25ന് ​കോ​ഴി​ക്കോ​ട്-​ദോ​ഹ യാ​ത്ര​ക്ക് 33,000 രൂ​പ​യും ദോ​ഹ-​കോ​ഴി​ക്കോ​ട് യാ​ത്ര​ക്ക് 40,000 രൂ​പ​യു​മാ​ണ് വെ​ബ്സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്.

പെ​രു​ന്നാ​ൾ അ​വ​ധി​ക്ക് കു​ടും​ബ​സ​മേ​തം പോ​കാ​ൻ ഇ​രി​ക്കു​ന്ന​വ​ർ​ക്കും നാ​ട്ടി​ൽ വേ​ന​ല​വ​ധി ആ​രം​ഭി​ച്ച​തി​നാ​ൽ കു​ടും​ബ​ത്തെ ​ഖ​ത്ത​റി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും നി​യ​​ന്ത്ര​ണ​മി​ല്ലാ​ത്ത ടി​ക്ക​റ്റ് നി​ര​ക്ക് ഇ​ടി​ത്തീ​യാ​യി മാ​റു​ന്നു.

കേ​ര​ള​ത്തി​ലേ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സും ഇ​ന്ത്യ​യു​ടെ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ​സു​ക​ളാ​യ ഇ​ൻ​ഡി​ഗോ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും മാ​ത്ര​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് പൊ​തു​വെ ഉ​യ​ർ​ന്ന നി​ര​ക്കാ​യ​തി​നാ​ൽ സാ​ധാ​ര​ണ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​ക്ക് എ​പ്പോ​ഴും ഇ​ൻ​ഡി​ഗോ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു​മാ​ണ് ആ​ശ്ര​യം. എ​ന്നാ​ൽ, നി​ല​വി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സി​നോ​ളം ​വ​രു​ന്ന നി​ര​ക്കാ​ണ് ഇ​വ​ർ ഈ​ടാ​ക്കു​ന്ന​ത്. നാ​ലം​ഗ കു​ടും​ബ​ത്തി​ന് നാ​ട്ടി​ൽ പോ​യി വ​രാ​ൻ ര​ണ്ടു മു​ത​ൽ മൂ​ന്നു ല​ക്ഷം വ​രെ ചെ​ല​വ​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഒ​രാ​ളു​ടെ മാ​ത്രം വ​രു​മാ​ന​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ഇ​രു​ള​ട​ഞ്ഞ സ്വ​പ്നം​പോ​ലെ​യാ​യി മാ​റു​ന്നു.

അ​വ​ധി​ക്കാ​ല​ത്ത് എ​ന്താ​വും?

സീ​സ​ൺ, ഓ​ഫ് സീ​സ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ ഖ​ത്ത​ർ-​ഇ​ന്ത്യ യാ​ത്രാ​നി​ര​ക്ക് പി​ടി​വി​ട്ട് ഉ​യ​രു​മ്പോ​ൾ സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് എ​ങ്ങ​നെ നാ​ട്ടി​ലേ​ക്ക് പോ​കും എ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ. ജൂ​ൺ, ജൂ​ലൈ മാ​സ​​ത്തി​ൽ മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഖ​ത്ത​റി​ലെ​യും സ്കൂ​ളു​ക​ൾ അ​ട​ക്കു​മ്പോ​ൾ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര പ്ലാ​ൻ ചെ​യ്യു​ന്ന​വ​ർ​ക്ക് ടി​ക്ക​റ്റ് ബു​ക്കി​ൽ ബാ​ലി​കേ​റാ​മ​ല​യാ​യി. ജൂ​ൺ 15നാ​ണ് ഖ​ത്ത​റി​ൽ അ​വ​ധി ആ​രം​ഭി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് അ​വ​സാ​ന വാ​ര​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് ആ​രം​ഭി​ക്കും. ഇ​പ്പോ​ൾ ത​ന്നെ ടി​ക്ക​റ്റ് കു​തി​ച്ചു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ണി​ൽ എ​ങ്ങ​നെ നാ​ട്ടി​ൽ പോ​യി വ​രും എ​ന്ന് ചോ​ദി​ക്കു​ന്നു കോ​ഴി​ക്കോ​ടു​നി​ന്നു​ള്ള സി​ദ്ദീ​ഖി​ന്റെ നാ​ലം​ഗ കു​ടും​ബം.

ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന് ജൂ​ൺ 20ന് ​കൊ​ച്ചി​യി​ലേ​ക്ക് 39,000 രൂ​പ​യും ആ​ഗ​സ്റ്റ് 30ന് ​കൊ​ച്ചി​യി​ൽ​നി​ന്ന് ദോ​ഹ​യി​ലേ​ക്ക് 29,000 രൂ​പ​യു​മാ​ണ് നി​ല​വി​ലെ നി​ര​ക്ക്. ജൂ​ൺ 20ന് ​ദോ​ഹ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് യാ​ത്ര​യു​ടെ നി​ര​ക്ക് 36,000 രൂ​പ​യും. ര​ണ്ട​ര മാ​സം മു​മ്പ് ത​ന്നെ അ​വ​ധി​ക്കാ​ല യാ​ത്ര​യു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് ഇ​താ​ണെ​ങ്കി​ൽ, അ​വ​സാ​ന ദി​ന​ങ്ങ​ളി​ൽ എ​ന്താ​യി മാ​റു​മെ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ് പ്ര​വാ​സി യാ​ത്രി​ക​ർ.

കീ​റാ​മു​ട്ടി​യാ​യി സീ​റ്റ് വ​ർ​ധ​ന ആ​വ​ശ്യം

ദോ​ഹ: ഗ​ൾ​ഫ് സെ​ക്ട​റി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഏ​റ്റ​വും കു​റ​വ് വി​മാ​ന സ​ർ​വി​സു​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഖ​ത്ത​ർ. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ൻ​ഡി​ഗോ​യും മാ​ത്ര​മാ​ണ് നി​ല​വി​ൽ സ​ർ​വി​സു​ള്ള ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സു​ക​ൾ. പി​ന്നെ ഖ​ത്ത​ർ എ​യ​ർ​വേ​സും. എ​ന്നാ​ൽ, ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ദു​ബൈ ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ യാ​ത്ര​ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​യി ദോ​ഹ മാ​റി​യ​പ്പോ​ഴും കേ​ന്ദ്ര സ​ർ​ക്കാ​ർ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്നി​ല്ല. കൂ​ടു​ത​ൽ സ​ർ​വി​സി​നാ​യി 2017ൽ ​ത​ന്നെ ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​നു​മ​തി തേ​ടി​യെ​ങ്കി​ലും ന​ൽ​കി​യി​ല്ല. ഇ​ത്തി​ഹാ​ദ് ഉ​ൾ​പ്പെ​ടെ വി​ദേ​ശ എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ൾ​ക്കും ദോ​ഹ- ഇ​ന്ത്യ മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ർ​വി​സി​ന് അ​നു​മ​തി​യി​ല്ല. ഇ​ന്ത്യ​ൻ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ​സു​ക​ളു​ടെ സീ​റ്റും പ​രി​മി​ത​മാ​ണ്.

അ​തേ​സ​മ​യം, ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ തു​ട​ങ്ങി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര മേ​ള​ക​ൾ​ക്ക് വേ​ദി​യാ​യി ഖ​ത്ത​ർ മാ​റി​യ​തോ​ടെ സീ​സ​ൺ -ഓ​ഫ് സീ​സ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ തി​ര​ക്കേ​റി​യ സെ​ക്ട​റാ​യി ദോ​ഹ മാ​റി​യി​ട്ടു​ണ്ട്. ഇ​തി​ന് പ​രി​ഹാ​രം ബ​ജ​റ്റ് എ​യ​ർ​ലൈ​നും വി​ദേ​ശ എ​യ​ർ​ലൈ​നും ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ​ക്ക് യാ​ത്രാ​നു​മ​തി ന​ൽ​ക​ലാ​ണെ​ന്ന് ട്രാ​വ​ൽ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു.

പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര വ്യോ​മ​യാ​ന ഓ​ഫി​സി​ലും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നേ​രി​ട്ടും ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ മു​ത​ൽ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​ടെ പ​ക്ക​ലും പ​ല​വ​ട്ടം നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു ഫ​ല​വും ക​ണ്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatarair ticket prices
News Summary - air ticket prices rise
Next Story