Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ സാഹചര്യത്തിലെ...

കോവിഡ്​ സാഹചര്യത്തിലെ വിമാന ടിക്കറ്റ് റീഫണ്ട്: കോടതി വിധി വന്നിട്ടും ഒഴിഞ്ഞുമാറി വിമാന കമ്പനികൾ

text_fields
bookmark_border
കോവിഡ്​ സാഹചര്യത്തിലെ വിമാന ടിക്കറ്റ് റീഫണ്ട്: കോടതി വിധി വന്നിട്ടും ഒഴിഞ്ഞുമാറി വിമാന കമ്പനികൾ
cancel

ദോഹ: വിമാനടിക്കറ്റ്​ എടുക്കുകയും കോവിഡ്​ പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരുകയും ചെയ്​തവർക്ക്​ ടിക്കറ്റി​െൻറ തുക തിരികെ നൽകണമെന്ന സുപ്രീം കോടതി വിധി വന്നിട്ടും ഇക്കാര്യത്തിൽ വിമാന കമ്പനികൾ നടപടിയെടുക്കുന്നില്ലെന്ന്​ പരാതി. തുക തിരിച്ചുകിട്ടാനായി അപേക്ഷ നൽകുന്നവരോട്​ പല ഒഴികഴിവുകൾ പറയുകയാണ്​ കമ്പനികൾ. വിമാന ടിക്കറ്റി​െൻറ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ്​ സുപ്രീം കോടതി ഈയടുത്ത്​ വിധി പ്രഖ്യാപിച്ചത്​. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു വിധി.

വിധി വന്നിട്ടും വിമാന കമ്പനികൾ തുടരുന്ന അലംഭാവത്തിനെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ സെല്ലി​െൻറ ഖത്തർ കൺട്രി ഹെഡ്​ അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി പറഞ്ഞു. വിമാന ടിക്കറ്റുകൾക്ക്​ റീഫണ്ട്​ നൽകുമെന്നാണ്​ കോവിഡി​െൻറ ആദ്യഘട്ടത്തിൽ വിമാന കമ്പനികൾ അറിയിച്ചിരുന്നത്​. എന്നാൽ, വിമാന കമ്പനികൾ പിന്നീട്​ നിലപാട്​ മാറ്റി. ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ്​ ഉപയോഗിച്ച്​ യാത്രചെയ്യാമെന്നാണ്​ പിന്നീട്​ അറിയിച്ചത്​. എന്നാൽ, പല പ്രതിസന്ധികൾ മൂലം യാത്ര ചെയ്യാനാവാതിരിക്കുകയും വന്ദേഭാരത്​ പോലുള്ള പദ്ധതികളിൽ യാത്ര നടത്തുകയും ചെയ്ത പ്രവാസികൾക്ക്​ നേരത്തേയെടുത്ത വിമാന ടിക്കറ്റി​െൻറ തുക തിരിച്ചുകിട്ടാത്ത അവസ്​ഥയുണ്ടായി. ഈ ഘട്ടത്തിലാണ്​ പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുന്നത്​.

ലോക്ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ 15 ദിവസത്തിനകം റീഫണ്ട് നൽകണമെന്നാണ്​ സു​പ്രീം കോടതി വിമാന കമ്പനികളോട്​ ഉത്തരവിട്ടിരിക്കുന്നത്​. സാമ്പത്തിക പരാധീനത മൂലം വിമാന കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ഒരു െക്രഡിറ്റ്​ ഷെല്ലിലേക്ക്​ തുക മാറ്റിവെക്കണം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം. ഇങ്ങനെ മാറ്റിവെക്കുന്ന െക്രഡിറ്റ്​ ഷെൽ തുകക്ക് നഷ്​ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇന്നസെൻറിവും അതിനുശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും യാത്രക്കാരന്​ നൽകണം. ഇങ്ങനെ മാറ്റിവെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നൽകണം. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

2021 മാർച്ച് മാസം 31ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റി​െൻറ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഇന്ത്യയിൽനിന്ന് വിദേശ കമ്പനികളുടെ ടിക്കറ്റ് എടുത്തവർക്കും റീഫണ്ട് ബാധകമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ, ആഴ്​ചകളായിട്ടും പല വിമാന കമ്പനികളും ഇതിനോട്​ പുറംതിരിഞ്ഞുനിൽക്കുകയാണ്​. റീ ഫണ്ട്​ ആശ്യപ്പെടുന്നവരോട്​ മുഴുവൻ തുകയും നൽകാനാവി​ല്ല, കാലതാമസമെടുക്കും തുടങ്ങിയ കാരണങ്ങൾ പറയുകയാണ്​ ചില വിമാന കമ്പനികൾ. എയർ ഇന്ത്യ ഇക്കാര്യത്തിൽ പല രൂപത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്​.

പരാതികൾ ക്രോഡീകരിക്കും; പ്രവാസി ലീഗൽ സെൽ യോഗം ഇന്ന്​

കോവിഡ് കാലത്ത് എടുത്ത ടിക്കറ്റ് റീഫണ്ട് നൽകണമെന്ന സുപ്രീം കോടതി വിധി ഉണ്ടായിട്ടും തുക തിരിച്ചുനൽകാത്ത വിമാന കമ്പനികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതി​െൻറ ഭാഗമായി പ്രവാസി ലീഗൽ സെൽ നിയമ വേദി ഇത്തരം പരാതികൾ ക്രോഡീകരിക്കുന്നു. ഇതി​െൻറ ഭാഗമായി ഇന്ന്​ ​സൂം പ്ലാറ്റ്​ഫോമിൽ യോഗം ചേരും. വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴിന്​ നടക്കുന്ന യോഗത്തിൽ ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്നവർ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. Meeting ID: 617 003 5307, Password: 12345. പ്രവാസി ലീഗൽ സെൽ നൽകിയ പൊതു താൽപര്യ ഹരജി പരിഗണിച്ചാണ്​ സുപ്രീം കോടതി വിധി വന്നിരിക്കുന്നത്​.

എന്നാൽ, പല പ്രവാസികൾക്കും ടിക്കറ്റ് റീഫണ്ട് ലഭ്യമാവുന്നതിൽ ഇപ്പോഴും ധാരാളം പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ട്​. ഈ സാഹചര്യത്തിലാണ്​ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും അനുയോജ്യ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി പ്രവാസി ലീഗൽ സെൽ നിയമവേദി യോഗം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarairlinescovid
Next Story