അവസാനിക്കാത്ത ആകാശ ചതികൾ; ഐ.സി.എഫ് ജനകീയ സദസ്സ്
text_fieldsദോഹ: ഗൾഫ് മേഖലയിൽനിന്നുള്ള യാത്രക്കാർ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാ ദുരിതത്തിന് ശാശ്വതപരിഹാരം ആവശ്യമാണെന്നും പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഈ വിഷയത്തിൽ ഇടപെടണമെന്നും ഐ.സി.എഫ് ജനകീയ സദസ്സ് ആവശ്യപ്പെട്ടു.
അന്യായമായ ടിക്കറ്റ് നിരക്ക് വർധന, വിമാനം റദ്ദാക്കൽ തുടങ്ങി പ്രവാസികൾ നേരിടുന്ന യാത്രാ പ്രതിസന്ധി വിഷയമായി ‘അവസാനിക്കാത്ത ആകാശചതികൾ’ എന്ന പ്രമേയത്തിൽ ഖത്തർ ഐ.സി.എഫ് സംഘടിപ്പിച്ച ജനകീയ സദസ്സിൽ ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കൾ സംസാരിച്ചു. സീസണൽ നിരക്ക് വർധനവിന് പരിഹാരമെന്നോണം സർവിസുകളുടെ എണ്ണം വർധിപ്പിക്കുക, കേന്ദ്ര സർക്കാറിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ ഈ വിഷയങ്ങൾ കൊണ്ടുവരാൻ കേരള സർക്കാറും കേരളത്തിൽനിന്നുള്ള എം.പിമാരും ഗൗരവത്തിൽ ഇടപെടുക എന്നീ നിർദേശങ്ങൾ ജനകീയ സദസ്സ് മുന്നോട്ടുവെച്ചു. ഐ.സി.എഫ് ഖത്തർ നാഷനൽ വൈസ് പ്രസിഡൻറ് അഹ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് നാഷനൽ സെക്രട്ടറി ഉമർ കുണ്ടുതോട് കീനോട്ട് അവതരിപ്പിച്ചു. കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ.എം. സുധീർ, കെ.എം.സി.സി പ്രസിഡൻറ് ഡോ. അബ്ദുസമദ്, ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, വേൾഡ് മലയാളി കൗൺസിൽ ഖത്തർ ചാപ്റ്റർ പ്രസിഡൻറ് സുരേഷ് കരിയാട്, ഇന്ത്യൻ മീഡിയ ഫോറം ജന. സെക്രട്ടറി ഷഫീഖ് അറക്കൽ, ഐ.സി.എഫ് ഇൻറർനാഷനൽ പ്ലാനിങ് ബോർഡ് അംഗം അബ്ദുൽ കരീം ഹാജി മേമുണ്ട, ആർ.എസ്.സി നാഷനൽ ചെയർമാൻ ഉബൈദ് വയനാട് തുടങ്ങിയവർ സംബന്ധിച്ചു. കഫീൽ പുത്തൻപള്ളി മോഡറേറ്ററായിരുന്നു. സിറാജ് ചൊവ്വ സ്വാഗതവും അശ്റഫ് സഖാഫി തിരുവള്ളൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.