ഫിഫയുടെ ഔദ്യോഗിക എയർലൈൻ: ആഘോഷിച്ച് ഖത്തർ എയർവേയ്സ്
text_fieldsദോഹ: റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിെൻറ ഔദ്യോഗിക എയർലൈൻ പാർട്ട്ണർമാരായ ഖത്തർ എയർവേയ്സിന് ഇത് അഭിമാന നിമിഷം. ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളിലൊന്നിെൻറ പ്രയാണത്തിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളെ വിദ്യാർഥികൾക്കൊപ്പം ഒത്തു ചേർന്ന് ഖത്തർ എയർവേയ്സ് ആഘോഷിച്ചു. ഖത്തറിലെ റോയൽ ഗ്രാമർ സ്കൂളിൽ വിദ്യാർഥികൾക്കൊപ്പം ചേരാനായി ഖത്തർ എയർവേയ്സിെൻറ ഒറി മാസ്കോട്ടും കൂട്ടുകാരും അവിചാരിതമായി എത്തിയപ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ആശ്ചര്യമേറെയായിരുന്നു.
ഇഷ്ടടീമുകളുടെ പതാകകൾ മുഖങ്ങളിൽ പകർത്തി വിദ്യാർഥികളും ഖത്തർ എയർവേയ്സിെൻറ ലോകകപ്പ് ആഘോഷത്തിൽ പങ്കാളികളായി. ഖത്തർ എയർവേയ്സിെൻറ ഒറിക്സ് ക്ലബിലെ മാസ്കോട്ടുകളായ ഒറിക്സും ഓറയും കൂടാതെ മൂന്ന് കൂട്ടുകാരായ കാമിൽ, ഫായിസ്, ഫറ എന്നിവരും വിദ്യാർഥികൾക്കിടയിലെത്തിയിരുന്നു.
ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിൽ യാത്രകൾക്കും കായിക മത്സരങ്ങൾക്കുമുള്ള സ്ഥാനം വിദ്യാർഥികൾക്ക് മനസ്സിലാക്കുന്നതിനുള്ള സുവർണാവസരം കൂടിയായിരുന്നു സ്കൂളധികൃതരും ഖത്തർ എയർവേയ്സും സംയുക്തമായി നൽകിയത്.
ഒറിക്സ് കിഡ്സ് ക്ലബ് ക്ലബ് അംഗങ്ങളുമായുള്ള കുട്ടികളുടെ പ്രത്യേക സംവാദ സെഷനും ഇതോടൊപ്പം അരങ്ങേറി. ചടങ്ങിൽ ഖത്തർ എയർവേയ്സ് മാർക്കറ്റിംഗ് ആൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ സീനിയർ വൈസ് പ്രസിഡൻറ് സലാം അൽ ഷവാ, ഗ്വിൽഫോർഡ് റോയൽ ഗ്രാമർ സ്കൂൾ പ്രിൻസിപ്പൾ അലിസ്റ്റർ ഡൗൺസ് തുടങ്ങിയവർ സംസാരിച്ചു. 2017ലാണ് ഖത്തർ എയർവേയ്സ് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷനായ ഫിഫയുടെ ഔദ്യോഗിക എയർലൈൻ പങ്കാളികളായി പ്രഖ്യാപിക്കപ്പെട്ടത്. ഖത്തറിൽ നടക്കാനിരിക്കുന്ന 2022ലെ ലോകകപ്പ് ഫുട്ബോൾ വരെ ഫിഫയുടെ ഔദ്യോഗിക വൈമാനിക പങ്കാളികളായി ഖത്തർ എയർവേയ്സ് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.