വിമാനത്താവള യൂസേഴ്സ് ഫീ വർധനപ്രതിഷേധാർഹം -ഒ.ഐ.സി.സി ഇൻകാസ്
text_fieldsദോഹ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ കൊല്ലം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്റെ ഏറ്റവും വലിയ ഇരകൾ പ്രവാസികളാണ്. പ്രവാസി സമൂഹത്തിന് ഇക്കാര്യത്തിൽ പ്രതിഷേധവും നിരാശയുമുണ്ട്. നാടിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല ഭാരങ്ങൾ അടിച്ചേൽപിക്കുക കൂടി ചെയ്യുന്ന സമീപനം ആശാസ്യമല്ല. വലിയ തുക വിമാന ടിക്കറ്റിന് ചെലവാക്കിയാണ് പ്രവാസികൾ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ നാട്ടിൽ പോകുന്നത്.
യൂസേഴ്സ് ഫീസ് വർധന കൂടിയാകുമ്പോൾ ഭാരം പിന്നെയും വർധിക്കും. വിമാനത്തിന്റെ ലാൻഡിങ് ഫീസ് വർധന ഉൾപ്പെടെ ഭാരം ടിക്കറ്റ് നിരക്കിന്റെ രൂപത്തിൽ യാത്രക്കാരുടെ ചുമലിലാകും. കേന്ദ്ര സർക്കാർ ഇടപെട്ട് നിരക്ക് വർധന പിൻവലിപ്പിക്കണമെന്ന് ഒ.ഐ.സി.സി ഇൻകാസ് കൊല്ലം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി അനിൽകുമാർ നായർ പള്ളത്ത്, വൈസ് പ്രസിഡന്റ് നൗഷാദ് കരുനാഗപ്പള്ളി, ട്രഷറർ രഞ്ജിത്ത് കൊടിയാട്ട്, യൂത്ത് വിങ് നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിൻ കരുനാഗപ്പള്ളി, ഇന്ദ്രജിത്ത് മോഹൻ ഭരണിക്കാവ്, ഐ.സി.എസ്. അനസ്, അൽത്താഫ് പള്ളിശ്ശേരിക്കൽ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.