സുരേന്ദ്രന്‍റെ മകൾക്കെതിരായ മോശം കമന്‍റ്; ആ അക്കൗണ്ട് വ്യാജം, കമന്‍റിട്ടത് ഞാനല്ല - ഖത്തറിൽ നിന്ന് അജ്നാസ് പറയുന്നു
text_fieldsദോഹ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മകളെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പരാമർശം നടത്തിയ വിഷയത്തിൽ നിരപരാധിയാണെന്നും തന്‍റെ ഫോട്ടോ ചേർത്തുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് കമൻറ് വന്നിരിക്കുന്നതെന്നും ഖത്തർ പ്രവാസിയും ടിക്ടോക് താരവുമായ അജ്നാസ്.
പേരാമ്പ്ര മേപ്പയൂർ സ്വദേശിയായ അജ്നാസ് വർഷങ്ങളായി ഖത്തറിൽ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയാണ്. അഞ്ചുവർഷമായി ടിക്ടോകിൽ സജീവമാണ്. നിരവധി ഫോളോവേഴ്സുമുണ്ട്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബാലികാദിനത്തോടനുബന്ധിച്ച് കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് െചയ്തിരുന്നു. ഇതിന് താഴെയാണ് വ്യാജ ഐഡിയിൽ നിന്ന് മോശം പരാമർശം വന്നത്.
എന്നാൽ ബി.ജെ.പി പ്രവർത്തകരുടെ പരാതിയിൽ അജ്നാസിനെതിരെ മേപ്പയൂർ പൊലീസ് കേസെടുക്കുകയായിരുന്നു. Ajnas Ashas Ajnas എന്നതാണ് അജ്നാസിൻെറ ഫേസ്ബുക്ക് അക്കൗണ്ട്. എന്നാൽ Ajnas Ajnas എന്ന അക്കൗണ്ടിൽ നിന്നാണ് മോശം പരാമർശം വന്നിരിക്കുന്നത്. ഇതിൻെറ ഡിസ്േപ്ല ഫോട്ടോ ആയി ഉപയോഗിച്ചിരിക്കുന്നത് അജ്നാസിൻെറ ഫോട്ടോയാണ്. kiran.chinju എന്ന യൂസർ ഐഡിയിൽ നിന്നാണ് ഈ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്.
നിരവധി ഫോളോവേഴ്സ് ഉള്ള ആളെന്ന നിലക്ക് തനിക്ക് ടിക്ക്ടോക്കിൽ നിരവധി എതിർപ്പുകൾ ഉണ്ടാവാറുണ്ട്. കഴിഞ്ഞ ജനുവരി 13ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജ പാസ്വേർഡ് ഉപയോഗിച്ച് തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന മെയിൽ ഫേസ്ബുക്കിൽ നിന്ന് കിട്ടിയിരുന്നു. ഇതിന് ശേഷം ഫേസ്ബുക്ക് പാസ്വേർഡ് അജ്നാസ് മാറ്റുകയും ചെയ്തിരുന്നു. ഇതിന് േശഷമാണ് വിവാദമായ കാര്യങ്ങൾ ഉണ്ടായിരിക്കുന്നത്.
ആർക്കും മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ സാധിക്കുമെന്നിരിക്കേ കാര്യങ്ങൾ അന്വേഷിക്കാതെയാണ് പൊലീസ് തനിക്കെതിെര കേസ് എടുത്തത് എന്നും അജ്നാസ് 'ഗൾഫ്മാധ്യമ'ത്തോട് പറഞ്ഞു. സംഭവത്തിന് ശേഷം മേപ്പയൂരിലെ അജ്നാസിൻെറ വീടിന് മുന്നിലൂടെ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇവരോട് അജ്നാസിൻെറ പിതാവ് സത്യാവസ്ഥയെന്താണെന്ന് ബോധ്യപ്പെടുത്തിയിരുന്നു.
അജ്നാസ് ഫോണിൽ വിളിച്ചും കാര്യങ്ങൾ ഇവരോട് പറഞ്ഞിരുന്നു. വ്യാജ അക്കൗണ്ടുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ തൻെറ പക്കൽ ഉണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, മേപ്പയൂർ പൊലീസ് എന്നിവർക്ക് പരാതി ഇമെയിൽ അയച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ എംബസി, ഖത്തർ ൈസബർ സെൽ തുടങ്ങിയവർക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഫറോക്ക് സ്വദേശിയായ കിരൺദാസിൻെറ എഫ്.ബി. അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്ത് അശ്ലീല സന്ദേശങ്ങൾ അയക്കുകയാണെന്നും പരാതിയുണ്ട്. ഇക്കാര്യത്തിൽ നേരത്തേ തന്നെ ഡി.ജി.പി, ഫറോക്ക് പൊലീസ് തുടങ്ങിയവർക്ക് ബന്ധപ്പെട്ടവർ പരാതികൾ നൽകിയിരുന്നു.
കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാജഅക്കൗണ്ടുകളുണ്ടാക്കി വർഗീയചേരിതിരിവുണ്ടാക്കുന്ന പരാമർശങ്ങൾ ചിലർ നടത്തുന്നത് കേരളത്തിൽ വ്യാപകമാണ്. എന്നാൽ പൊലീസ് കാര്യക്ഷമമായി നടപടികൾ സ്വീകരികാത്തതാണ് നിരപരാധികൾ കുടുങ്ങാൻ കാരണമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.