ലോകകപ്പിന്റെ ആഘോഷമാകാൻ അജ്യാൽ ചലച്ചിത്രമേള
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന്റെ വർഷത്തിൽ നടക്കുന്ന അജ്യാൽ ചലച്ചിത്ര മേളയുടെ 10ാം വാർഷികത്തെ സാംസ്കാരിക മഹോത്സവമാക്കാനുള്ള തയാറെടുപ്പിൽ സംഘാടകർ. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ സംഘടിപ്പിക്കുന്ന അജ്യാൽ ചലച്ചിത്രമേളയുടെ 10ാം വാർഷികത്തിൽ രണ്ടു വിഭാഗങ്ങളിലായാവും പ്രദർശനങ്ങൾ അരങ്ങേറുക. ഒക്ടോബർ ഒന്നു മുതൽ എട്ടു വരെ ജൂറികൾക്കും നവംബർ 22 മുതൽ ഡിസംബർ 16 വരെ പൊതുജനങ്ങൾക്കുമായി രണ്ട് പരിപാടികളാണ് ഡി.എഫ്.ഐ തയാറാക്കുന്നത്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് ഫുട്ബാൾ പോരാട്ടങ്ങൾക്ക് ഖത്തർ വേദിയാവുന്നത്.
ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളുന്നതിനാൽ രാഷ്ട്രത്തിനുള്ള ആദര സൂചകമായിട്ട് കൂടിയാണ് അജ്യാലിന്റെ 10ാം വാർഷികം സംഘടിപ്പിക്കുന്നത്. ഖത്തറിനും അറബ് ലോകത്തിനും അഭിമാനത്തിെൻറ മേളയായ അജ്യാൽ ചലച്ചിത്രമേള ഈ വർഷം ഫുട്ബാൾ ആരാധകരെയും ചലച്ചിത്ര ആസ്വാദകരെയും കൂടി കണക്കിലെടുത്താണ് സാംസ്കാരിക മഹോത്സവമാക്കാൻ തയാറെടുക്കുന്നത്.
അജ്യാലിെൻറ 10ാം വാർഷികാഘോഷങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഖത്തറിെൻറയും അറബ് ലോകത്തിെൻറയും സുപ്രധാന നാഴികക്കല്ലായ ഫിഫ ലോകകപ്പിനോട് ചേർന്നാണ് മേള സംഘടിപ്പിക്കുന്നതെന്നും ഡി.എഫ്.ഐ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഫതിമ ഹസൻ അൽ റുമൈഹി പറഞ്ഞു.
രാജ്യത്തിനും നേതൃത്വത്തിനും ജനതക്കും ആദരസൂചകമായി അജ്യാലിെൻറ പ്രത്യേക പതിപ്പിനായിരിക്കും ദോഹ ആതിഥ്യം വഹിക്കുക. എട്ടു മുതൽ 25 വരെ വയസ്സുള്ള 500നടുത്ത് യുവ ജൂറി അംഗങ്ങൾ പരിപാടിയിൽ സംബന്ധിക്കുമെന്നും ഫതിമ അൽ റുമൈഹി വ്യക്തമാക്കി.
രാജ്യത്തെ താമസക്കാരും സന്ദർശകരുമുൾപ്പെടുന്ന സമൂഹത്തിനുള്ള ആദരവായാണ് പൊതുജനങ്ങൾക്കായുള്ള അജ്യാൽ ചലച്ചിത്രമേള. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ഉയർത്തിയ സ്ക്രീനുകളിൽ മേളയുടെ ഭാഗമായി പ്രദർശനം നടക്കും. 10ാമത് അജ്യാൽ ചലച്ചിത്രമേളക്കുള്ള സൃഷ്ടി സമർപ്പണം ഏപ്രിൽ മൂന്നു മുതൽ ആരംഭിക്കുമെന്നും കൂടുതൽ വിവരങ്ങൾ ഡി.എഫ്.ഐ വൈബ്സൈറ്റിൽ ലഭ്യമാകുമെന്നും അൽ റുമൈഹി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.