Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅജ്​യാൽ മേള: മാജീദ്​...

അജ്​യാൽ മേള: മാജീദ്​ മജീദിയുടെ 'സൺ ചിൽഡ്രൻ' ഉദ്​ഘാടന ചിത്രം

text_fields
bookmark_border
അജ്​യാൽ മേള: മാജീദ്​ മജീദിയുടെ സൺ ചിൽഡ്രൻ ഉദ്​ഘാടന ചിത്രം
cancel
camera_alt

മാജീ​ദ്​ മജീദി

ദോഹ: അജ്​യാൽ ചലചിത്രമേളയിലെ ഉദ്​ഘാടനചിത്രം പ്രമുഖ ഇറാനിയൻ സംവിധായകൻ മാജീദ്​ മജീദിയുടെ 'സൺ ചിൽഡ്രൻ'. ഈവർഷം ആദ്യം വെനീസ്​ ഫിലിംഫെസ്​റ്റിവലിൽ ആദ്യമായി പ്രദർശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്​ത ഈ പ്രമുഖചിത്രത്തോടെയാണ്​ നവംബർ 18 മുതൽ 23 വരെ എട്ടാമത്​ അജ്​യാൽ മേള നടക്കുക. ദോഹ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ (ഡി.എഫ്​.​​െഎ) സംഘാടകരായ മേള ഇതാദ്യമായി ഓൺലൈനിലും അല്ലാതെയുമായാണ്​ നടക്കുന്നത്​. കോവിഡ്​ സാഹചര്യം കണക്കിലെടുത്താണിത്​. ഡി.എഫ്​.​ഐയുടെ ഓൺലൈൻ സ്​ക്രീനിങ്​ വഴി ഓൺലൈനായും ദോഹ ഫെസ്​റ്റിവൽ സിറ്റിയിലെ വോക്​സ്​ സിനിമാസ്​, ലുസൈലിൽ തയാറാക്കിയ ​ൈഡ്രവ്​ ഇൻ സിനിമ എന്നിവയിൽ നേരി​ ട്ടെത്തിയും സിനിമകൾ ആസ്വദിക്കാനാകും.

ടിക്കറ്റ്​ നിരക്ക്​, ഏതൊക്കെ സിനിമകൾ, സമയക്രമം തുടങ്ങിയ വിശദവിവരങ്ങൾ www.dohafilminstitute.com സൈറ്റിൽ ലഭ്യമാണ്​. ബാലവേലയാണ്​ സൺചിൽഡ്ര​െൻറ പ്രമേയം. തങ്ങളുടെ കഴിവുകൾ പുറ​െത്തടുക്കാനുള്ള കുട്ടികളുടെ നൈസർഗികമായ കഴിവും പ്രശ്​നങ്ങളെ അവർ അവരുടേതായ രീതിയിൽ നേരിടുന്നതുമാണ്​ ചിത്രം പറയുന്നത്​. നവീനമായ ആശയങ്ങളിലൂടെ പ്രശ്​നപരിഹാരത്തിനുള്ള യുവാക്കളുടെയും കുട്ടികളുടെയും കഴിവും ഇതിലൂടെ സാമൂഹ്യമാറ്റത്തി​െൻറ ചാലകശക്​തിയായി അവർ മാറുന്നതും മജീദ്​ മജീദി പ്രേക്ഷകന്​ മുന്നിൽ എത്തിക്കുന്നു. ഡി.എഫ്.ഐ പിന്തുണയോടെയുള്ള 24 സിനിമകളും ഇത്തവണ മേളയിലുണ്ട്​. ​ഗ്രാൻറുകൾ, സാമ്പത്തികസഹകരണം, ഖത്തരി ഫിലിംഫണ്ട്​, ​ഡി.എഫ്​.ഐയുടെ ലാബുകളിലൂടെയും ശിൽപശാലകളിലൂ​െടയുമുള്ള മെൻറർഷിപ്പ്​ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഡി.എഫ്​.ഐയുടെ പിന്തുണയോടെയാണ്​ ഈ ചിത്രങ്ങൾ പൂർത്തിയായിരിക്കുന്നത്​. ഇതിൽ അഭിമാനമുണ്ടെന്ന്​ അധികൃതർ അറിയിച്ചു.


'സൺ ചിൽഡ്രൻ' ചിത്രത്തിൽനിന്ന്​

അന്താരാഷ്​ട്രതലത്തിൽ വിവിധ അംഗീകാരങ്ങൾ നേടിയ 46 രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രങ്ങളാണ്​ മേളയിൽ ആകെ പ്രദർശിപ്പിക്കുന്നത്​. 22 ഫീച്ചർ സിനിമകൾ, 50 ഷോർട്ട്​ ഫിലിമുകൾ എന്നിവ ഉൾ​െപ്പടെയാണിത്​. പ്രമുഖ അറബ്​ സംവിധായകരുടെ 31 സിനിമകൾ, വനിതാസംവിധായകരുടെ 30 ചിത്രങ്ങൾ എന്നിവയും ഉൾ​െപ്പടും.

എല്ലാവിധത്തിലുമുള്ള വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുക എന്ന ആശയത്തിലൂന്നിയാണ്​ അജ്​യാൽ മേള. നിലവിൽ കോവിഡ്​ സാഹചര്യത്തിൽ ആളുകൾക്ക്​ പരസ്​പരം കാണുന്നതിനും ഇടപഴകുന്നതിനും പരിമിതികളുണ്ട്​. എങ്കിലും സിനിമകളുടെ വലിയ ലോകത്തിൽ ആളുകളെ പരസ്​പരം അടുപ്പിക്കുക എന്നതാണ്​ ലക്ഷ്യം.

ഡി.എഫ്​.ഐയുടെ ഓൺലൈൻ പ്ലാറ്റ്​ഫോമിലൂടെയും ഇത്തവണ സിനിമകൾ കാണാനാകും. അതിർത്തികൾക്കപ്പുറത്ത്​ മിന മേഖലയിലെ എല്ലാ പ്രേക്ഷകർക്കും ഓൺലൈനിലൂടെ സിനികൾ കാണാനുള്ള അവസരമാണ്​ കൈവന്നിരിക്കുന്നത്​. ദോഹ ഫെസ്​റ്റിവൽ സിറ്റിയിലെ 'വോക്​സ്​ സിനിമാസ്​', ലുസൈലിൽ തയാറാക്കിയ ​'ൈഡ്രവ്​ ഇൻ സിനിമ' എന്നിവയിൽ നേരി​ട്ടെത്തിയും സിനിമകൾ കാണാം. ഖത്തർ നാഷനൽ ടൂറിസം കൗൺസിലി​െൻറ സഹകരണത്തോടെയാണ്​ 'ഡ്രൈവ്​ ഇൻ സിനിമ'സൗകര്യം സജ്ജമാക്കിയത്​. ആളുകൾക്ക്​ വാഹനത്തിൽനിന്നിറങ്ങാതെ തന്നെ ബിഗ്​സ്​ക്രീനിൽ സിനിമകൾ കാണാനുള്ള സൗകര്യമാണിത്​.

കതാറ കൾച്ചറൽ വില്ലേജ്​ ഫൗണ്ടേഷൻ, ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ, നോവോ സിനിമാസ്​, ഉരീദു, മിശൈരിബ്​ ​പ്രോപർട്ടീസ്​, ലു​ൈസൽ, ഖത്തരി ദിയാർ എന്നിവയാണ്​ ഡി.എഫ്​.ഐയുടെ പങ്കാളികൾ.

ജൂറി പ്രോഗ്രാം ഇന്നുമുതൽ

അജ്​യാൽ ഫെസ്​റ്റിവെൽ ജൂറി പ്രോഗ്രാം നവംബർ 11 മുതൽ 23 വരെയാണ്​. കോവിഡ്​ സാഹചര്യത്തിൽ യുവ ജൂറിമാരുടെ സുരക്ഷക്കും മറ്റുമായി ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ്​ ഡി.എഫ്​.ഐ പ്രവർത്തിക്കുന്നത്​. സ്​കൂളുകളുമായും കോളജുകളുമായും ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്​. കുട്ടികളു​െട വിഭാഗത്തിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക്​ സിനിമകൾ ഓൺലൈനിൽ കാണാനാകും. എന്നാൽ നേരിട്ട്​ സിനിമകൾ കാണാനാ​ ഗ്രഹിക്കുന്നവർക്കായി അതിനുള്ള സുരക്ഷിതമായ സൗകര്യങ്ങളുമുണ്ട്​. എല്ലാ രക്ഷിതാക്കൾക്കും തങ്ങളു​െട മക്കൾ കോവിഡിൽനിന്ന്​ സുരക്ഷിതരായിരിക്കുമെന്ന്​ ഉറപ്പിക്കാനാകും.

എല്ലാ സുരക്ഷാമാനദണ്​ഠങ്ങളും പാലിച്ചാണ്​ നടപടിക്രമങ്ങൾ ഉണ്ടാവുക. ജൂറി അംഗങ്ങൾക്കും കാണാനും സംവദിക്കാനുമുള്ള 'ഓൺലൈൻ ജൂറോസ്​ ഹബ്'​ ആണ്​ ഇത്തവണത്തെ മ​െറ്റാരു പ്രത്യേകത. ജൂറി അംഗങ്ങൾക്ക്​ ഓൺലൈനിൽ സംവദിക്കാനും ഒത്തുകൂടാനുമുള്ള സൗകര്യമാണ്​ ഇതിലൂടെ സജ്ജമാവുക. ഇത്തവണ ജൂറി ​പ്രോഗ്രാമിലേക്കുള്ളവരുടെ പ്രായം എട്ടുമുതൽ 25വരെ ആക്കിയിട്ടുണ്ട്​. നേരത്തേ ഇത്​ എട്ട്​ മുതൽ 21 ആയിരുന്നു. നേരിട്ട്​ സിനിമകാണാനെത്തുന്നവർ കർശനമായ കോവിഡ്​ മാനദണ്​ഠങ്ങൾ പാലിക്കണം. ഇഹ്​തിറാസ്​ ആപ്പിൽ പച്ച സ്​റ്റാറ്റസ്​ വേണം. ശാരീരിക അകലം പാലിച്ച്​ ജൂറികൾക്കും സുഹൃത്തുക്കൾക്കും സിനിമകൾ ആസ്വദിക്കാനാകും.

ജൂറി പ്രാഗ്രാമിൽ 450നും 500നും ഇടയിൽ ജൂറോകൾ പ​ങ്കെടുക്കും. ക്യുറേറ്റഡ്​ ശിൽപശാലകൾ, ഫിലിം പ്രദർശനങ്ങൾ, ജൂറി ചർച്ചകൾ, ആഗോളതലത്തിലുള്ള പ്രമുഖ സിനിമാപ്രവർത്തകരുമായുള്ള ആശയസംവാദം, ചർച്ചകൾ തുടങ്ങിയവയാണ്​ ഈ വിഭാഗത്തിൽ നടക്കുക. മൊഹാഖ്​ വിഭാഗത്തിൽ എട്ട്​ മുതൽ 12 വയസുവരെയുള്ളവർ, ഹിലാൽ വിഭാഗത്തിൽ 13 മുതൽ 17 വയസുവരെയുള്ളവർ, ബാദർ വിഭാഗത്തിൽ 18 മുതൽ 25 വയസുവരെയുള്ളവർ എന്നിങ്ങനെ മൂന്ന്​ വിഭാഗങ്ങളിലായാണ്​ ജൂറി പ്രാഗ്രാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sun ChildrenAjyal Mela
Next Story