സൂപ്പർ കപ്പിൽ അൽ അറബി
text_fieldsഅൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കിരീടമണിഞ്ഞ അൽ അറബി ടീം
ദോഹ: പെരുന്നാൾ ആഘോഷത്തിന് പിന്നാലെ നടന്ന ഫുട്ബാൾ അങ്കത്തിൽ കിരീട നേട്ടവുമായി ഖത്തറിന്റെ ചാമ്പ്യൻ ക്ലബ് അൽ അറബി.
ഖത്തർ-യു.എ.ഇ ചാമ്പ്യൻ ക്ലബുകളുടെ പോരാട്ടമായ പ്രഥമ സൂപ്പർ കപ്പ് ഫുട്ബാളിൽ ഷാർജ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് അമീർകപ്പ് ജേതാക്കളായ അൽ അറബി വിജയിച്ചത്.
അൽ തുമാമ സ്റ്റേഡിയത്തിലെത്തിയ 17,000ത്തോളം കാണികൾക്ക് നടുവിലായിരുന്നു ആവേശകരമായ മത്സരം.
കളിയുടെ 54ാം മിനിറ്റിൽ തുനീഷ്യൻ താരം യൂസുഫ് മസ്കനി അൽ അറബിയുടെ വിജയഗോൾ കുറിച്ചു. ആദ്യപകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ച ഷാർജ പെനാൽറ്റി പാഴാക്കിയത് തിരിച്ചടിയായി. തുടർന്ന് മികച്ച മുന്നേറ്റങ്ങളിലൂടെ മറുപടി നൽകിയാണ് അൽ അറബി കളിയിൽ തിരിച്ചെത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.