അൽ ഹിമൈല ഹെൽത്ത് സെൻറർ മനുഷ്യാവകാശ സമിതി ചെയർപേഴ്സൺ സന്ദർശിച്ചു
text_fieldsദോഹ: ദേശീയ മനുഷ്യാവകാശ സമിതി ചെയർപേഴ്സൻ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ, അൽ ഹിമൈല ഹെൽത്ത് സെൻറർ സന്ദർശിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായുള്ള സഹകരണ കരാർ പ്രകാരം റെഡ്ക്രസൻറ് സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെൻററിലെ പ്രവർത്തനങ്ങളും പ്രവാസി തൊഴിലാളികൾക്കായുള്ള സേവനങ്ങളും മനുഷ്യാവകാശ സമിതി ചെയർപേഴ്സൻ വിലയിരുത്തി. ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി മെഡിക്കൽ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ അൽ ഖത്താൻ, അഡ്മിനിസ്േട്രറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫേഴ്സ് ഡയറക്ടർ അഹ്മദ് സഈദ് ജാസിം, അസി. സി.എം.ഒ ഡോ. മുഹമ്മദ് ഫൗസി അൽ അബയാദ്, അൽ ഹിമൈല ഹെൽത്ത് സെൻറർ ഡോ. മുഹമ്മദ് മുർഹഫ് അൽ അക്ഷർ എന്നിവരുൾപ്പെടെയുള്ള സംഘം എൻ.എച്ച്.ആർ.സി ചെയർപേഴ്സനെ സ്വീകരിച്ചു.
പ്രവാസികളായ പുരുഷ തൊഴിലാളികൾക്കായി 2016 ജൂലൈ 30നാണ് അൽ ഹിമൈല ഹെൽത്ത് സെൻറർ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, നഴ്സുമാർ, ടെക്നീഷ്യൻമാർ, അഡ്മിൻ സ്റ്റാഫ് തുടങ്ങി 260ലധികം പരിചയ സമ്പന്നരായ ജീവനക്കാരാണ് ഇവിടെ ഉള്ളത്. ഈ വർഷം നവംബർ വരെയായി 477,382 പേർ ഹെൽത്ത് സെൻറർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.