ഇസ്രായേൽ വിലക്ക്; നടപടി സ്വീകരിക്കുമെന്ന് അൽ ജസീറ
text_fieldsദോഹ: ഇസ്രായേലിൽ അൽ ജസീറ ചാനലിന്റെ പ്രവർത്തനങ്ങൾ വിലക്കി, അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അൽ ജസീറ നെറ്റ്വർക്ക്. ഗസ്സ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനൽ പ്രസ്താവനയിൽ വ്യക്തമാക്കി. അറിയാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇസ്രായേല്‍ നടത്തിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര കോടതികളെ സമീപിക്കുമെന്നും ചാനല്‍ പ്രസ്താവനയില്‍ വിശദീകരിച്ചു. ഇസ്രായേലിലെ അൽ ജസീറയുടെ ഓഫിസ് അടച്ചുപൂട്ടാനുള്ള മന്ത്രിസഭയുടെ തീരുമാനം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണ് അറിയിച്ചത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതികൾ പുറത്തുകൊണ്ടുവന്നതാണ് അൽ ജസീറക്ക് വിലക്കേർപ്പെടുത്താൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.