ഗസ്സയിലെ മാധ്യമസ്ഥാപനങ്ങൾ തകർക്കൽ, അൽജസീറ അപലപിച്ചു
text_fieldsദോഹ: ഫലസ്തീനിലെ ഗസ്സയിൽ പ്രവർത്തിക്കുന്ന അൽജസീറയുടേതടക്കമുള്ള മാധ്യമസ്ഥാപനങ്ങളുെട ഓഫിസുകൾ തകർത്ത ഇസ്രായേൽ നടപടിയിൽ ദോഹ ആസ്ഥാനമായ അൽജസീറ ചാനൽ ശക്തമായി അപലപിച്ചു. ലോകത്തെ സത്യമറിയിക്കുക എന്ന മാധ്യമപ്രവർത്തകരുടെ മഹത്തായ കർത്തവ്യത്തെ ഇല്ലാതാക്കാനുള്ള ഇസായേലിൻെറ ബോധപൂർവമായ ശ്രമങ്ങളാണ് ആക്രമത്തിന് പിന്നിൽ. അൽജസീറ, അസോസിയേറ്റഡ് പ്രസ് (എ.പി), മിഡിൽ ഈസ്റ്റ് ഐ എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ അൽ ജല കെട്ടിടമാണ് ശനിയാഴ്ച ഇസ്രായേൽ തകർത്തത്. നിരവധി താമസക്കാരും ഇൗ കെട്ടിടത്തിലുണ്ട്.
ബോംബ് വർഷിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മാത്രമാണ് കെട്ടിടം ഒഴിയണമെന്ന അറിയിപ്പ് ഇസ്രായേൽ പട്ടാളം ഫോണിലൂടെ നൽകുന്നത്. മാധ്യമങ്ങളുെട ഓഫിസുകൾ തകർത്തതിനെതിരെ സാധ്യമാകുന്ന എല്ലാ നിയമനടപടികളും സ്വീകരിക്കും. ഉത്തരവാദിത്തത്തിൽ നിന്ന് ഇസ്രായേലിന് ഒഴിയാനാവില്ല. മാധ്യമങ്ങളുടെ വായ അടപ്പിക്കുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യംവെക്കുന്ന ആക്രമങ്ങൾെക്കതിരെ അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഇടപെടണമെന്നും അൽജസീറ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.