അൽജസീറ മാധ്യമപ്രവർത്തകെൻറ ഇൗജിപ്തിലെ അന്യായതടവിന് നാലുവർഷം
text_fieldsദോഹ: അൽജസീറയുടെ മാധ്യമപ്രവർത്തകൻ ഈജിപ്തിൻെറ അന്യായതടവിലായിട്ട് 1400 ദിവസം പൂർത്തിയായി. അല്‍ജസീറ പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈനാണ് വിചാരണയോ ഔദ്യോഗിക കുറ്റം ചുമത്തലോ ഇല്ലാതെ തടവില്‍ കഴിയുന്നത്. 2016 ഡിസംബർ 23നാണ് അദ്ദേഹത്തെ ഈജിപ്ത് ഭരണകൂടം തടങ്കലിലാക്കുന്നത്. അന്യായ തടങ്കൽ ഈജിപ്ത് നിയമങ്ങളു െടയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് അൽജസീറ മീഡിയ നെറ്റ്വർക്ക് ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. മുസ്തഫ സൂഗ് പറഞ്ഞു. കോവിഡ് മഹാമാരി പടർന്നുപടിക്കുന്ന ഇക്കാലത്ത് എല്ലാ അന്യായ തടവുകാരെയും വിട്ടയക്കണമെന്ന് ഞങ്ങൾ ഈജിപ്ത് അധികൃതരോട് ആവശ്യെപ്പടുകയാണ്.
സ്വതന്ത്ര മാധ്യമപ്രവർത്തനം ഉയർത്തിപ്പിടിക്കാൻ ഈജിപ്ത് ഭരണകൂടത്തോട് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണം. സ്വതന്ത്രപ്രവർത്തനം ലംഘിക്കുന്ന മുൻനിരക്കാരാണ് ഈജിപ്ത് എന്നാണ് മാധ്യമപ്രവർത്തകൻെറ തടങ്കലിലൂടെ തെളിയിക്കെപ്പടുന്നത്. ഈജിപ്ത് നിയമമനുസരിച്ച് ഔദ്യോഗിക കുറ്റം ചുമത്തൽ ഇല്ലാതെ ഒരാളെ രണ്ടുവർഷത്തിൽ കൂടുതൽ തടവിലിടാൻ കഴിയില്ല. അൽജസീറ മാധ്യമപ്രവർത്തകൻെറ അന്യായതടങ്കൽ ഇതിനാൽ ഈജിപ്ത് നിയമത്തിൻെറ പോലും ലംഘനമാണ്. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കുടുംബവും പറയുന്നു. കുടുംബവുമായി അവധി ആഘോഷിക്കാന്‍ കൈറോയിലെത്തിയപ്പോള്‍ 2016 ഡിസംബറിലാണ് അറസ്റ്റ് ചെയ്തത്. മഹ്മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ രാജ്യാന്തര സംഘടനകള്‍ വീണ്ടും ഇടപെടല്‍ ശക്തമാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തടവ് ഈജിപ്ഷ്യന്‍ അധികൃതര്‍ തുടര്‍ച്ചയായി പുതുക്കുകയാണ്. രാജ്യത്തിെൻറ സുരക്ഷക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്തെന്നാരോപിച്ചാണ് തടവിലിട്ടിരിക്കുന്നത്.
2013 മുതല്‍ അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തകരെ ഈജിപ്ഷ്യന്‍ അതോറിറ്റികള്‍ ലക്ഷ്യം െവക്കുന്നുണ്ട്. വിചാരണകൂടാതെ തടവിലിടാവുന്നതിെൻറ പരമാവധി പരിധിയും ഹുസൈെൻറ കാര്യത്തില്‍ ലംഘിക്കപ്പെട്ടു. ഹുസൈെൻറ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം ഈജിപ്ഷ്യന്‍ സര്‍ക്കാറിനാണ്. അവിടത്തെ കുപ്രസിദ്ധമായ ജയിലുകളിലൊന്നിലേക്ക് ഹുസൈനെ വീണ്ടും അയച്ചത് അപമാനകരമാണ്. തടവില്‍ 1000 ദിവസങ്ങള്‍ പിന്നിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞവർഷം ഐക്യദാര്‍ഢ്യ കാമ്പയിന് അല്‍ജസീറ തുടക്കമിട്ടിരുന്നു. മോചനം ആവശ്യപ്പെട്ട് പെറ്റീഷനില്‍ ഒപ്പുവെക്കുന്നതിനായി www.FreeMahmoudHussein.com എന്ന പുതിയ വെബ്സൈറ്റും സജ്ജമാക്കിയിരുന്നു. ഹുസൈനെ തടവില്‍നിന്നും മോചിപ്പിക്കണമെന്ന സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഉത്തരവ് ഈജിപ്ഷ്യന്‍ കോടതി തള്ളിയിരുന്നു. അനിയന്ത്രിതവും ഏകപക്ഷീയവുമായ തടങ്കല്‍ അവസാനിപ്പിക്കണമെന്നും ഉചിതമായ പ്രതിവിധി ഹുസൈനെ മോചിപ്പിക്കുകയെന്നതാണെന്നും യു.എന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.