അൽ മനാർ മദ്റസ പുതിയ കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മനാർ മദ്റസ അബൂഹമൂർ എം.ഇ.എസ് കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. സ്മാർട് സൗകര്യങ്ങളോട് കൂടിയ വിശാലമായ കാമ്പസിന്റെ ഉദ്ഘാടനം എം.ഇ.എസ് ആക്ടിങ് പ്രസിഡന്റ് എ.പി. ഖലീൽ നിർവഹിച്ചു. 'കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസം ഉന്നത നിലവാരത്തിൽ നൽകുന്നുണ്ടെങ്കിലും അവരുടെ ധാർമിക വിദ്യാഭ്യാസത്തിലും മുന്തിയ പരിഗണന നൽകാൻ ശ്രദ്ധിക്കണമെന്ന് എ.പി. ഖലീൽ പറഞ്ഞു. 'വിദ്യാഭ്യാസം- മാറേണ്ട കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ പി.ടി. ഫിറോസ്, 'മദ് റസ വിദ്യാഭ്യാസം - വെല്ലുവിളികൾ, പരിഹാരങ്ങൾ' എന്ന വിഷയത്തിൽ മുജീബ് റഹ്മാൻ മിശ്കാതി എന്നിവർ പ്രഭാഷണം നടത്തി.
എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഹനീഫ് , സ്കൂൾ ഹെഡ് ഓഫ് അഡ്മിൻ മുഹമ്മദ് റാശിദ് ഹംസ എന്നിവർ ആശംസ അർപ്പിച്ചു. കെ.ടി. ഫൈസൽ സലഫി, അബ്ദുൽ ഹക്കീം പിലാത്തറ , ഷബീർ അലി അത്തോളി എന്നിവർ സംസാരിച്ചു. മദ്റസയുടെ 2022-2023 അധ്യയന വർഷത്തേക്കുള്ള ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ ഗൂഗ്ൾ ഫോം മുഖേനയോ 55559756,70188064 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.