ഏറ്റവും സ്വാധീനമുള്ള 10 വ്യക്തികളിൽ അൽ നുെഎമിയും
text_fieldsദോഹ: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 10 വ്യക്തിത്വങ്ങളിലൊരാളായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറിയും ഡി.ഐ.സി.ഐ.ഡി (ദോഹ ഇൻറർനാഷനൽ സെൻറർ ഫോർ ഇൻറർഫെയ്ത്ത് ഡയലോഗ്) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമിയെ തെരഞ്ഞെടുത്തു.ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടാണ് (ഐ.എൻ.എസ്.പി.എ.ഡി) സ്വാധീനമുള്ള ഇസ്ലാമിക വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്തത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 5000 സമാധാന ദൂതന്മാരിലും വിവിധ രാജ്യങ്ങളിൽനിന്നുള്ള 12,000 ഇസ്ലാമിക വ്യക്തിത്വങ്ങളിൽനിന്നുമാണ് ലോകത്തെ സ്വാധീനമുള്ള വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്തത്. സമാധാനം, സംവാദങ്ങളെ പിന്തുണക്കുക തുടങ്ങിയ മേഖലകളിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വങ്ങളെ ആദരിക്കുകയാണ് പീസ് ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്. ഖത്തറിെൻറ മഹത്തായ നേതൃത്വത്തിെൻറ പിന്തുണകൊണ്ട് മാത്രമാണ് ഈ അംഗീകാരം തേടിയെത്തിയിരിക്കുന്നതെന്ന് ഡോ. അൽ നുഐമി പ്രതികരിച്ചു.
പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഡി.ഐ.സി.ഐ.ഡി സ്ഥാപിച്ചിരിക്കുന്നതെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ഡി.ഐ.സി.ഐ.ഡി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഖത്തറിെൻറ ഭരണഘടനയിലെ മൗലിക തത്ത്വങ്ങളിലൂന്നിയാണ് സംവാദങ്ങളും സമാധാനത്തിനായുള്ള ആഹ്വാനങ്ങളുമെന്ന തത്ത്വം സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഖത്തർ ജനതക്കും നേതൃത്വത്തിനുമാണ് ഈ ആദരവ് സമർപ്പിക്കുന്നത്. സംവാദത്തിനും സമാധാന ചർച്ചകൾക്കും ഖത്തർ നേതൃത്വത്തിെൻറ ശ്രമങ്ങൾക്കുള്ള അംഗീകാരംകൂടിയാണിതെന്നും ഡോ. അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.