Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ റവാബി ഗ്രൂപ്...

അൽ റവാബി ഗ്രൂപ് കായികമേളക്ക് സമാപനം

text_fields
bookmark_border
അൽ റവാബി ഗ്രൂപ് കായികമേളക്ക് സമാപനം
cancel
camera_alt

അൽ റവാബി ഗ്രൂപ്​ കായികമേളയിലെ ചാമ്പ്യന്മാർ ട്രോഫിയുമായി

ദോഹ: അൽ റവാബി ഗ്രൂപ് ഓഫ് കമ്പനീസ്​ വിവിധ ഔട്​ലെറ്റുകൾ തമ്മിൽ 'സിനർജി 2021-22' എന്ന പേരിൽ രണ്ടു മാസമായി നടത്തിയ കായികമത്സരങ്ങൾ സമാപിച്ചു. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, ബാഡ്മിന്‍റൺ, വടംവലി, ചെസ്, കാരംസ്, അത്‌ലറ്റിക്‌സ് എന്നിവയിലായി നടന്ന മത്സരങ്ങളിൽ 13 ടീം പങ്കാളികളായി. 45 പോയന്‍റുമായി ഹെഡ് ഓഫിസ്‌ ടീം ഓവറോൾ ചാമ്പ്യൻഷിപ്​ സ്വന്തമാക്കി.

40 പോയന്‍റ്​ നേടിയ റവാബി ഹൈപ്പർ മാർക്കറ്റ് റയ്യാനും റവാബി ഫുഡ്‌ സ്റ്റഫും റണ്ണേഴ്‌സ് അപ്പ് പങ്കുവെച്ചു. വിവിധ ഇനങ്ങളിലായി 25,000 റിയാലിന്‍റെ കാഷ് പ്രൈസുകൾ ചാമ്പ്യൻമാർ സ്വന്തമാക്കി. സമാപനപരിപാടി അൽ റവാബി ഗ്രൂപ് ഡയറക്ടർ മുഹമ്മദ് സാദിഖ് ഉദ്‌ഘാടനം ചെയ്തു. എച്ച്​.ആർ മാനേജർ ഷാനവാസ് രാജാസലീം, സീനിയർ മാനേജർ നൗഷാദ്, ഇസ്മായിൽ, ഫൈവ് ഗ്രൂപ് ട്രേഡിങ് ഡിവിഷൻ മാനേജർ അബ്ദുൽ കലാം, മാനേജ്‌മന്‍റ്​ പ്രതിനിധി റയീസ് എന്നിവർ സംസാരിച്ചു. ചടങ്ങ് സിനർജി കോഓഡിനേറ്റർ നവാസ് കാപ്പാട്ടുമ്മൽ നിയന്ത്രിച്ചു.

വരും വർഷങ്ങളിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി 'സിനർജി'യുടെ പുതിയ സീസണുകൾ സംഘടിപ്പിക്കുമെന്ന്​ മാനേജ്‌മന്‍റ്​ പ്രതിനിധികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports Festival
News Summary - Al Rawabi Group Sports Festival concludes
Next Story