അത്ഭുതം വിരിയിച്ച് അൽ റയ്യാൻ സ്റ്റേഡിയം, അവിശ്വസനീയമെന്ന് ഫിഫ പ്രസിഡൻറ്
text_fieldsദോഹ: മിഡിലീസ്റ്റും അറബ് ലോകവും ആദ്യമായി ആതിഥ്യം വഹിക്കാനിരിക്കുന്ന 202 2ലെ ഖത്തർ ലോകകപ്പിനായുള്ള നാലാമത് വേദിയായ അൽ റയ്യാൻ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനം അവസ്മരണീയമായി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് സ്റ്റേഡിയം ലോകത്തിനു സമർപ്പിച്ചത്. 2020ലെ അമീർ കപ്പ് ഫൈനൽ പോരാട്ടത്തോടെ അൽ റയ്യാൻ സ് റ്റേഡിയത്തിൽ പന്തുരുണ്ടപ്പോൾ ലോകകപ്പ് വേദിയിലെ ആദ്യ ജയം സദ്ദിന് സ്വന്തമായിരുന്നു. ഏറെക്കാലത്തിനു ശേഷം അമീർ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ അൽ അറബിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സദ്ദ് 17ാം തവണ കിരീടത്തിൽ മുത്തമിട്ടത്.
ലോകകപ്പിന് രണ്ടു വർഷം ശേഷിക്കേ നാലാമത് വേദി ഉദ്ഘാടനത്തിനായി 20,000 കാണികളാണ് സ്റ്റേഡിയത്തിൽ എത്തിയത്. കോവിഡ്-19 പശ്ചാത്തലത്തിൽ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സ്േറ്റഡിയത്തിനകത്തേക്ക് ഫുട്ബാൾ േപ്രമികളെ പ്രവേശിപ്പിച്ചിരുന്നത്.ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയും നാലാമത് വേദിയുടെ ഉദ്ഘാടനത്തിനായി അൽ റയ്യാൻ സ്റ്റേഡിയത്തിൽ അമീറിനൊപ്പമെത്തിയിരുന്നു. മിഡിലീസ്റ്റിലും അറബ്ലോകത്തിലും ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് നടത്താനുള്ള ഖത്തറിെൻറ ഒരുക്കത്തിൽ പൂർണതൃപ്തിയുണ്ടെന്ന് ജിയാൻറിനോ ഇൻഫാൻറിനോ പറഞ്ഞു. അവിശ്വസനീയമായാണ് അൽ റയ്യാൻ സ്റ്റേഡിയമെന്നും അദ്ദേഹം പറഞ്ഞു.
അമീറിെൻറ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, എ.എഫ്.സി പ്രസിഡൻറ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ, ഏഷ്യൻ ഒളിമ്പിക് കൗൺസിൽ അധ്യക്ഷൻ ശൈഖ് അഹമദ് അൽ ഫഹദ് അൽ അഹ്മദ് അസ്സബാഹ്, യുവേഫ പ്രസിഡൻറും ഫിഫ വൈസ് പ്രസിഡൻറുമായ അലക്സാണ്ടർ സെഫരിൻ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങിന് സാക്ഷികളാകുന്നതിനും അമീർ കപ്പ് ഫൈനൽ വീക്ഷിക്കുന്നതിനുമായി സ്റ്റേഡിയത്തിലെത്തിയിരുന്നു. സ്റ്റേഡിയത്തിലെത്തിയ അമീറിനെ കാണികൾ ഹർഷാരവത്തോടെയാണ് വരവേറ്റത്. ഫിഫ പ്രസിഡൻറ് ഇൻഫാൻറിനോ എൽബോ ബംബ് നൽകി അമീറിനെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.
ദേശീയഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ലോകകപ്പ് ബ്രാൻഡ് അംബാസഡർമാരായ കാമറൂണിെൻറ ഇതിഹാസ താരം സാമുവൽ ഏറ്റു, ആസ്േട്രലിയയുടെ മുൻ സൂപ്പർ താരം ടിം കാഹിൽ, ബാഴ്സലോണ-സ്പെയിൻ ഇതിഹാസവും അൽ സദ്ദ് പരിശീലകനുമായ സാവി ഫെർണാണ്ടസ് എന്നിവരും സന്നിഹിതരായിരുന്നു.
കോവിഡ്-19 പശ്ചാത്തലത്തിൽ 50 ശതമാനം ശേഷിയോടെയാണ് സ്റ്റേഡിയത്തിൽ മത്സരം നടന്നതെങ്കിലും സ്റ്റേഡിയം നിറഞ്ഞ പ്രതീതിയായിരുന്നു ആർപ്പുവിളികൾ നൽകിയത്. കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ്-19 പോസിറ്റിവ് ആൻറിബോഡി സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്.
അമീർ കപ്പ് േട്രാഫിയുടെ പുതിയ മാതൃകയുടെ പ്രകാശനവും ശനിയാഴ്ച നടന്നു. ഖത്തറിെൻറ ഭൂപടത്തിെൻറ മാതൃകയിൽ രൂപകൽപന ചെയ്ത േട്രാഫിക്ക് ഏഴ് കിലോയാണ് ഭാരം. അഞ്ച് കിലോ പരിശുദ്ധമായ സ്വർണത്തിലും രണ്ട് കിലോ മുറാനോ ഗ്ലാസിലുമാണ് കപ്പ് നിർമിച്ചിരിക്കുന്നത്. ആകെ ഉയരം 39 സെൻറിമീറ്റർ. ഈസാ അൽ ഹിത്മി, ബിഷ്വി മജ്ദീ എന്നിവരാണ് േട്രാഫിയുടെ രൂപകൽപന ചെയ്തിരിക്കുന്നത്. അമീർ കപ്പ് വിജയികൾക്കുള്ള മെഡലുകളും േട്രാഫിയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. ഖത്തർ ദേശീയ ടീം ക്യാപ്റ്റനും അൽ സദ്ദ് സൂപ്പർ താരവുമായ ഹസൻ അൽ ഹൈദൂസാണ് കിരീടം ഏറ്റുവാങ്ങിയത്. അൽ സദ്ദിനായി അൽജീരിയൻ സ്ൈട്രക്കർ ബഗ്ദാദ് ബുനജാഹ് രണ്ട് ഗോൾ നേടിയപ്പോൾ ഐസ്ലൻഡ് താരം ആരോൺ ഗുണേഴ്സെൻറ വകയായിരുന്നു അൽ അറബിയുടെ ആശ്വാസഗോൾ.
2017 മേയിലാണ് ലോകകപ്പിനായുള്ള ആദ്യ വേദി ലോകത്തിന് സമർപ്പിച്ചത്. തുടർന്ന് 2019ൽ വക്റയിലെ അൽ ജനൂബ് സ്റ്റേഡിയവും ഈ വർഷം ജൂണിൽ ഡിജിറ്റൽ ചടങ്ങിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് എജുക്കേഷൻ സിറ്റി സ്റ്റേഡിയവും അമീർ ശൈഖ് തമീം ആൽഥാനി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം അൽ റയ്യാൻ അഹ്മദ് ബിൻ അലി സ്റ്റേഡിയവും സുപ്രീംകമ്മിറ്റി ലോകകപ്പിനായി തുറന്നു കൊടുത്തതോടെ നിർമാണം പൂർത്തിയാകാനായി അവശേഷിക്കുന്ന സ്റ്റേഡിയങ്ങളുടെ എണ്ണം നാലേ നാലു മാത്രം. ഇതിൽ വക്റയിലെ അൽ ബയ്ത് സ്റ്റേഡിയം, തുമാമയിലെ ഗഫിയ മാതൃകയിലുള്ള സ്റ്റേഡിയം എന്നിവ ഉദ്ഘാടനത്തോടടുക്കുകയാണ്. റാസ് ബൂ അബൂദിലെ കണ്ടെയ്നർ സ്റ്റേഡിയം രൂപം പ്രാപിച്ചു കഴിഞ്ഞു. ലുസൈലിലെ 80,000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന ഫൈനൽ വേദിയും നിർമാണം പകുതി പിന്നിട്ടതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.