രാജ്യത്തെ പ്രതിഫലിപ്പിച്ച് അൽ റയ്യാൻ സ്റ്റേഡിയം
text_fieldsദോഹ: 2022 ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനായുള്ള നാലാമത് വേദിയായ അൽ റയ്യാൻ സ്റ്റേഡിയം ലോകത്തിന് സമർപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് അൽ സദ്ദും അൽ അറബിയും തമ്മിലുള്ള അമീർ കപ്പ് കലാശപ്പോരാട്ടത്തോടെയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനിരിക്കുന്നത്. സമീപ ഭാവിയിൽ തന്നെ അൽ ബെയ്ത് സ്റ്റേഡിയം, അൽ തുമാമ എന്നീ സ്റ്റേഡിയങ്ങളും ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
ഖത്തറിെൻറ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന രൂപരേഖയാണ് സ്റ്റേഡിയത്തിേൻറത്. ജ്വലിച്ച് നിൽക്കുന്ന മുഖഭാവമാണ് സ്റ്റേഡിയത്തിന്. സ്റ്റേഡിയത്തിെൻറ വിവിധ പാറ്റേണുകൾ ഖത്തറിെൻറ വിവിധ പരിേപ്രക്ഷ്യങ്ങളെയാണ് പ്രതിനിധാനംചെയ്യുന്നത്. കുടുംബത്തിെൻറ പ്രാധാന്യം, മരുഭൂമിയുടെ സൗന്ദര്യം, പ്രാദേശിക തനിമയും വർണങ്ങളും, പ്രാദേശിക അന്തർദേശീയ വാണിജ്യം എന്നിവയാണ് ഇതിലൂടെ പ്രകാശിപ്പിക്കുന്നത്. ഷീൽഡിെൻറ അഞ്ചാമത് വശം, ജനങ്ങളുടെ ഐക്യത്തെയും ശക്തിയെയും പ്രതിനിധാനംചെയ്യുന്നു. മരുഭൂ നഗരമായ അൽ റയ്യാെൻറ പ്രധാന സവിശേഷതകളാണ് ഐക്യവും ശക്തിയും. 2022 ലോകകപ്പിെൻറ പ്രീ ക്വാർട്ടർ ഉൾപ്പെടെയുള്ള ഏഴ് മത്സരങ്ങൾക്കാണ് റയ്യാൻ സ്റ്റേഡിയം വേദിയാകുകയെന്ന് സംഘാടകർ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ ടൂർണമെൻറ് അവസാനിച്ചതിന് ശേഷം 40,000ൽ നിന്നും 20,000 ആയി ചുരുക്കും.
ഖത്തറിലും വിദേശത്തുമുള്ള കായിക വികസനങ്ങൾക്കായി ഈ ഇരിപ്പിടങ്ങൾ സംഭാവന ചെയ്യും. രാജ്യത്തെ പ്രധാന ഫുട്ബാൾ ക്ലബുകളിലൊന്നായ അൽ റയ്യാൻ ക്ലബിെൻറ ഹോം ഗ്രൗണ്ടായി പിന്നീട് സ്റ്റേഡിയം അറിയപ്പെടും. മരുഭൂമിയിലേക്കുള്ള ഖത്തറിെൻറ കവാടം എന്നാണ് അൽ റയ്യാൻ നഗരം അറിയപ്പെടുന്നത്. ഖത്തറിെൻറ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നഗരമായ റയ്യാനിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ മരുഭൂമികളാണ് റയ്യാെൻറ സവിശേഷത. പൂർണമായും കുടുംബ കേന്ദ്രീകൃതമായ റയ്യാൻ ലോകകപ്പോടെ മേഖല സ്പോർട്ടിങ് ഹബ്ബായി മാറും. സ്റ്റേഡിയം കോംപ്ലക്സിനോട് ചേർന്ന് നിരവധി സൗകര്യങ്ങളാണ് നിർമിക്കാനിരിക്കുന്നത്. ആറ് ഫുട്ബാൾ പരിശീലന ഗ്രൗണ്ടുകൾ, ക്രിക്കറ്റ് പിച്ച്, കുതിരയോട്ട ട്രാക്ക്, സൈക്ലിങ് ട്രാക്ക്, ജിംനേഷ്യം, അത്ലറ്റിക്സ് ട്രാക്ക് എന്നിവയെല്ലാം ഇവിടെ താമസിയാതെ സ്ഥാപിക്കപ്പെടും.
പഴമയിൽ നിന്നും പുതുമയിലേക്ക് എന്നതാണ് റയ്യാൻ സ്റ്റേഡിയത്തിെൻറ മറ്റൊരു സവിശേഷത. സ്റ്റേഡിയം നിർമാണത്തിനുപയോഗിച്ചിരിക്കുന്ന 90 ശതമാനം അസംസ്കൃത വസ്തുക്കളും നേരത്തെ ഉപയോഗിച്ചവയോ പുനഃചംക്രമണം ചെയ്തതോ ആണെന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. പഴയ അഹ്മദ് ബിൻ അലി സ്റ്റേഡിയം പൊളിച്ചുനീക്കിയപ്പോൾ അവശേഷിച്ച വസ്തുക്കളാണ് പുതിയ സ്റ്റേഡിയത്തിൽ അധികവും ഉപയോഗിച്ചിരിക്കുന്നത്. കുറെ ഭാഗങ്ങൾ പബ്ലിക് ആർട്ട് ഇൻസ്റ്റലേഷന് വേണ്ടി വീണ്ടും ഉപയോഗിച്ചു.
പഴയ സ്റ്റേഡിയത്തിന് ചുറ്റുമുണ്ടായിരുന്ന മരങ്ങൾ വീണ്ടും നട്ടുനനച്ചു വളർത്തി പരിസ്ഥിതി ആഘാതം കുറച്ചു. സ്റ്റേഡിയത്തിൽനിന്നുള്ള കാർബൺ പ്രസരണം കുറക്കുന്നതിനായുള്ള സംവിധാനങ്ങളും ഇവിടെ സജ്ജമാക്കി. 1,25,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പച്ചപ്പും ഇവിടെ വിരിച്ചിരിക്കുന്നു. ദോഹ നഗരത്തിൽനിന്നും സ്റ്റേഡിയത്തിലെത്തിച്ചേരുന്നതിന് ദോഹ മെേട്രാ സംവിധാനം പ്രയോജനപ്പെടുത്താം. ഗ്രീൻ ലൈനിലെ അൽ റിഫ സ്റ്റേഷനിൽനിന്നും നടക്കാവുന്ന ദൂരമേയുള്ളു സ്റ്റേഡിയത്തിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.