അൽസമാൻ എക്സ്ചേഞ്ച് കായികദിനാഘോഷം
text_fieldsദോഹ: അൽസമാൻ എക്സ്ചേഞ്ച് നേതൃത്വത്തിൽ ജീവനക്കാരെ പങ്കെടുപ്പിച്ച് മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ വിവിധ കായിക പരിപാടികളോടെ ദേശീയ കായികദിനം ആഘോഷിച്ചു. മുന്നൂറോളം വരുന്ന ജീവനക്കാരെ ഉൾപ്പെടുത്തി നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. രാവിലെ ഏഴു മുതൽ വൈകുന്നേരം നാലു വരെ നീണ്ട കായികമേളയിൽ അൽസമാൻ എക്സ്ചേഞ്ച് സി.ഒ.ഒ സുബൈർ അബ്ദുൽ റഹിമാൻ ക്യാപ്റ്റനായ ഗ്രീൻ ഗാറ്റേഴ്സ് ചാമ്പ്യന്മാരായി. ബിസിനസ് ഡെവലപ്മെന്റ് മാനേജർ മുസ്ലിമുദ്ദീൻ ക്യാപ്റ്റനായ യെല്ലോ ഹുറികെയ്ൻസ് ആണ് റണ്ണേഴ്സ് അപ്പ്. ചടങ്ങിൽ വിജയികളെ അനുമോദിക്കുകയും അവാർഡ് വിതരണവും നടന്നു.
ദീർഘകാലം സേവനമനുഷ്ഠിച്ച ജീവനക്കാരെ മെമന്റോ നൽകി ആദരിച്ചു. ഇത്തരത്തിലുള്ള ഒത്തുകൂടലുകൾ ജോലിയിലെ സമ്മർദം കുറക്കാനും കായികക്ഷമത വർധിപ്പിക്കാനും അവസരമാവുമെന്ന് സി.ഒ.ഒ സുബൈർ അബ്ദുൽ റഹിമാൻ പറഞ്ഞു. അൽ സമാൻ ജനറൽ മാനേജർ അൻവർ സാദത്ത്, ട്രഷറി ഓപറേഷൻസ് ഹെഡ് ആദർശ ഷേണവ, ബി.ഡി.എം മുസ്ലിമുദ്ദീൻ, ഫിനാൻസ് മാനേജർ സന്തോഷ് കേശവൻ, പി.ആർ.ഒ ഹൊസാം കാമൽ എന്നിവർക്കൊപ്പം കമ്പനിയുടെ മറ്റു ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. നൗഷാദ് മുർഷിദ്, ഫിറോസ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.