ഖാർതൂമില്‍ അല്‍ജസീറ ഓഫീസ് പൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധം
text_fieldsദോഹ: സുഡാനിലെ ഖാർതൂമില്‍ അല്‍ജസീറ ഓഫീസ് പൂട്ടാനുള്ള ട്രാന്‍സീഷണല്‍ മിലിട്ടറി കൗണ്‍സിലിെൻറ തീരുമാനത്തെ ഖത്തര്‍ പ്രസ് സെൻറര്‍(ക്യുപിസി) അപലപിച്ചു.
പൂട്ടാനുള്ള മിലിട്ടറി കൗണ്‍സിലിെൻറ തീരുമാനം സ്വാതന്ത്ര്യവും സിവിലിയന്‍ ഭരണവും ആവശ്യപ്പെടുന്ന സുഡാനീസ് ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും താല്പര്യങ്ങള്ക്കും എതിരാണ്. സുഡാനില്‍ അല്‍ജസീറ നെറ്റ്വര്‍ക്ക് പൂട്ടാനുള്ള തീരുമാനം നെറ്റ്വര്‍ക്കിനുള്ള ശിക്ഷയല്ല, മറിച്ച് ദശലക്ഷക്കണക്കിന് സുഡാനീസ്, അറബ് ജനങ്ങള്‍ക്കുള്ള ശിക്ഷയാണ്. സുഡാനില്‍ നടക്കുന്ന സംഭ വവികാസങ്ങളെക്കുറിച്ച് വിവരങ്ങൾ അറിയുന്നതിൽനിന്നും അവരെ വിലക്കുന്നതാണ് ഇത്തരം പ്ര വര്‍ത്തനങ്ങൾ. മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. യഥാര്‍ഥത്തില്‍ നടക്കുന്നത് എന്താണെന്നതിനെക്കുറിച്ച് മാധ്യമങ്ങളെ ഇരുട്ടിലാക്കുന്നതിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ചും കേന്ദ്രം മുന്നറിയിപ്പ് നല്കി. ജനങ്ങളെ നിശബ്ദരാക്കുന്നതിനും സുഡാനിലെ തുടര്‍ച്ചയായ സംഭവങ്ങളെ മൂടിവെക്കാനും കവര്ചെയ്യുന്നതില് നിന്നും സ്വതന്ത്രമാധ്യമങ്ങളെ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് അല്‍ജസീറക്കെതിരെ നടപടിയുണ്ടായിരിക്കുന്നതെന്നും ക്യുപിസി കുറ്റപ്പെടുത്തി.
യാതൊരു കാരണവും വ്യക്തമാക്കാതെയാണ് അല്‍ജസീറ ന്യൂസ് നെറ്റ്വര്‍ക്കിെൻറ ലൈസന്‍സ് പിന്‍വലിക്കാന്‍ സുഡാനിലെ മിലിട്ടറി കൗണ്‍സില്‍ തീരുമാനിച്ചത്. പ്രഫഷണല്‍ ജേര്ണലിസത്തിെൻറ ലംഘനവുമായി ബ ന്ധപ്പെട്ട് എന്തെങ്കിലും കാരണങ്ങള്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടില്ല. അല്‍ജസീറ ഓഫീസിെൻറ അടച്ചുപൂട്ടല്‍ സുഡാനീസ് വിപ്ലവത്തിെൻറ നേട്ടങ്ങള്‍ക്കു തിരിച്ചടിയാണ്. വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള അവകാശങ്ങളുടെ സംരക്ഷണങ്ങളുമായി ബന്ധപ്പെട്ട രാജ്യാന്തര കണ്വന്ഷനുകളുടെ ലംഘന മാണ് അടച്ചുപൂട്ടലെന്നും ക്യുപിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വലിയ വെല്ലുവിളികളെയും തടസങ്ങളെയും അഭിമുഖീകരിക്കുമ്പോള്‍ പോലും സമഗ്രതയോടെയും നിഷ്പക്ഷതയോടെയുമാണ് ഖാര്‍ത്തൂമില്‍ അല്‍ജസീറ ടീം പ്രവര്‍ത്തിക്കുന്നത്.
ഖത്തറിലെ സുഡാന് അംബാസഡറെ തിരിച്ചുവിളിച്ചിട്ടില്ല
ദോഹ: ഖത്തറിലെ സുഡാന് അംബാസഡറെ തിരിച്ചുവിളിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ തള്ളി. സുഡാനീസ് അംബാസഡറെ ഖാര്‍ത്തൂമിലേക്ക് വിളിച്ചുവരുത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വക്താവ് ലുൽവ അല്‍ഖാതിര്‍ ട്വിറ്ററില്‍ കുറിച്ചു. ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ഔ ദ്യോഗികമായ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഹ്രസ്വ അവധിയിലാണെന്ന അംബാസഡറുടെ അറിയിപ്പ് മാത്ര മാണ് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുള്ളത്. ഖത്തറിലെ സുഡാനീസ് അംബാസഡര്‍ നിലവില്‍ ഖാര്ത്തൂമിലാണുള്ളത്. ഈ വാര്‍ത്തയുടെ ഉറവിടം തങ്ങള്‍ക്കറിയില്ല.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല ലുൽവ അല്‍ഖാതിര്‍ പറഞ്ഞു. മടങ്ങിവരവ് ഷെഡ്യൂള്‍ ചെയ്തുകൊണ്ടുള്ള ഹ്രസ്വ അവധി സംബന്ധിച്ച സാ ധാരണയുള്ള മെമ്മോറാണ്ടമാണ് സുഡാനീസ് അംബാസഡര്‍ ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിന് അയച്ചി രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.