Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഞായറാഴ്​ച മുതൽ മുഴുവൻ...

ഞായറാഴ്​ച മുതൽ മുഴുവൻ വിദ്യാർഥികൾക്കും സ്​കൂളിലെത്താമെന്ന്​ മന്ത്രാലയം

text_fields
bookmark_border
ഞായറാഴ്​ച മുതൽ മുഴുവൻ വിദ്യാർഥികൾക്കും സ്​കൂളിലെത്താമെന്ന്​ മന്ത്രാലയം
cancel

ദോഹ: കോവിഡ്​ നിയന്ത്രണങ്ങളിൽ അവസാന ഘട്ട ഇളവുകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെ ഖത്തറിലെ സ്​കൂളുകളും സാധാരണ ഗതിയിലേക്ക്​. ഞായറാഴ്​ച മുതൽ മുഴുവൻ വിദ്യാർഥികൾക്കും സ്​കൂളുകളിലെത്തി പഠനം തുടരാമെന്ന്​ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കിൻഡർഗാർട്ടൻ, സ്​കൂൾ, ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങൾ നൂറുശതമാനം ഹാജരോടെ പ്രവർത്തിക്കും. കോവിഡ്​ ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ഒക്​ടോബർ മൂന്ന്​ ഞായറാഴ്​ച മുതലായിരിക്കും മാറ്റങ്ങൾ നടപ്പാവുക.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ സർക്കാർ നിശ്ചയിച്ച പരമാവധി ശേഷിയിൽതന്നെ വിദ്യാർഥികൾക്ക്​ പ്രവേശനം നൽകാം. അതേസമയം, ക്ലാസുകളിലും പുറത്തും കുട്ടികൾ തമ്മിൽ ഒരുമീറ്റർ അകലം പാലിക്കണം. കുട്ടികൾ പരസ്​​പരം ഇടകലരുന്നില്ലെന്ന്​ സ്​കൂൾ അധികൃതർ ഉറപ്പാക്കണം.

സ്​റ്റാഫ്​ റൂമുകളിലും ഓഫിസുകളിലും അധ്യാപകരും ജീവനക്കാരും സാമൂഹിക അകലം പാലിക്കണം. കുട്ടികളും ജീവനക്കാരും മാസ്​ക്​ അണിയുക, കൈകൾ സാനിറ്റൈസ്​ ചെയ്യുക, സ്​കൂളും പരിസരവും അണുനശീകരണം നടത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്​.

സ്​കൂൾ ബസുകളിൽ ആകെ ശേഷിയുടെ 75ശതമാനം മാത്രമേ പ്രവേശനം അനുവദിക്കൂ. 12ന്​ മുകളിൽ പ്രായമുള്ളവരിൽ വാക്​സിൻ സ്വീകരിക്കാത്തർ ആഴ്​ചയിൽ കോവിഡ്​ പരിശോധന നടത്തണം. സ്​കൂളുകൾ 50 ശതമാനം ശേഷിയിലാണ്​ ​ഈ അധ്യയന വർഷം ഇതുവരെ പ്രവർത്തിച്ചു വന്നത്​. പകുതി വിദ്യാർഥികൾ ക്ലാസിലെത്തു​േമ്പാൾ പകുതി പേർ ഓൺലൈനിലായിരുന്നു പ​ങ്കെടുത്തത്​. എല്ലാവർക്കും ക്ലാസിലെത്താൻ കഴിയുന്നതോടെ ഈ സംവിധാനം മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsdoha
News Summary - all students will be able to attend school from Sunday The ministry said
Next Story