മൂന്നു വൻകരയിലും ഗോൾ നേടി അൽമോയസ്
text_fieldsദോഹ: 2022 ലോകകപ്പിനായി ഖത്തർ ഒരുങ്ങുേമ്പാൾ കളിക്കളത്തിൽ ആതിഥേയരുടെ ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആണ് അൽമോയസ് അലി എന്ന 24 കാരൻ. ഖത്തറിൻെറ ഏഷ്യാകപ്പ് ജയത്തിൽ പ്രധാനി. ഇപ്പോൾ അമേരിക്കയിൽ കോൺകകാഫ് ഗോൾഡ് കപ്പിൽ മാറ്റുരക്കുന്ന ഖത്തർ ടീമിൻെറയും മുന്നേറ്റത്തിൻെറ അമരക്കാരൻ അൽമോയസ് തന്നെ. ഇതിനിടയിൽ ലോക ഫുട്ബാളിൽ ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവതാരം.
ഗോൾഡ് കപ്പിൽ പാനമക്കെതിരെ ഖത്തറിനായി ഗോളടിച്ചതോടെ മൂന്ന് വൻകര ചാമ്പ്യൻഷിപ്പുകളിലും ഗോൾ നേടുന്ന ആദ്യ ഫുട്ബാളർ എന്ന റെക്കോഡ്. 2019ൽ ഖത്തർ ചാമ്പ്യന്മാരായ ഏഷ്യാകപ്പിൽ ഒമ്പത് ഗോൾ നേടിയ അൽമോയസ് ടോപ് സ്കോററായിരുന്നു. അന്ന് ഇറാനിയൻ ഇതിഹാസ താരം അലി ദായിയുടെ പേരിലുള്ള ടോപ് സ്കോറർ റെക്കോഡ് മറികടന്നു. 2019 കോപ അമേരിക്കയിൽ ഖത്തറിന് കളിക്കാൻ ക്ഷണം കിട്ടിയപ്പോൾ അൽമോയസ് അലി അവിടെയും ഗോളടിച്ചു. പരഗ്വേക്കെതിരായ മത്സരത്തിലായിരുന്നു ആ ടൂർണമെൻറിലെ ഏക ഗോൾ. കോപയിൽ ഒരു സമനില മാത്രമുള്ള ഖത്തർ ഗ്രൂപ് 'ബി'യിൽ അവസാന സ്ഥാനക്കാരായി മടങ്ങി.
ഇക്കുറി, സെൻട്രൽ ആൻഡ് നോർത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പായ കോൺകകാഫിൽ ആദ്യ മത്സരത്തിൽതന്നെ പാനമക്കെതിരെ ഗോളടിച്ച് മൂന്നാം വൻകര ചാമ്പ്യൻഷിപ്പിലും ഗോളടിച്ച അപൂർവ താരമായി. 2016ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച അൽമോയസ് 70 മത്സരങ്ങളിൽനിന്നായി ഇതിനകം 30ഗോളുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.