ഖത്തർ ലോകകപ്പ്: നാലാമത് സ്റ്റേഡിയം അൽറയ്യാൻ ഡിസംബർ 18ന് തുറക്കും
text_fieldsദോഹ: ഖത്തർ ലോകകപ്പിനുള്ള നാലാമത് സ്േറ്റഡിയം ദേശീയദിനമായ ഡിസംബർ 18ന് തുറക്കും. അൽറയ്യാൻ സ് റ്റേഡിയമാണ് അമീർ കപ്പിൻെറ ഫൈനൽ മൽസരം നടത്തി ഉദ്ഘാടനം ചെയ്യുകയെന്ന് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസിയും ഖത്തർ ഫുട്ബാൾ അസോസിയേഷനും അറിയിച്ചു. ഫൈനലിൽ അൽ അറബി ക്ലബ് അൽസദ്ദ് ക്ലബിനെയാണ് നേരിടുക.
കോവിഡിനിടയിലും 2022 ലോകകപ്പിൻെറ ഒരുക്കങ്ങൾ ഖത്തറിൽ പുരോഗമിക്കുകയാണ്. നേരത്തേ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവ ഉദ്ഘാടനം ചെയ് തിരുന്നു. 40,000 പേർക്കിരിക്കാവുന്നതാണ് അൽറയ്യാൻ സ്റ്റേഡയം. ടൂർണമെൻറിന് ശേഷം ഇരിപ്പിടങ്ങൾ പകുതിയായി കുറച്ച് മറ്റ് രാജ്യങ്ങളിലെ കായിക ആവശ്യങ്ങൾക്കായി നൽകും. 20 കിലോമീറ്റർ ദൂരം ദോഹയിൽ നിന്ന്. ദോഹ മെട്രോയിൽ കയറി അൽറിഫ സ്റ്റേഷനിൽ ഇറങ്ങിയാൽ സ്റ്റേഡിയത്തിലേക്ക് നടന്നെത്താൻ സാധിക്കും. മെട്രോയുടെ ഗ്രീൻലൈനിലാണ് അൽറിഫ സ്റ്റേഷൻ ഉള്ളത്. ഗൾഫ് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് 2022 നവംബർ 21നാണ് കിക്കോഫ്.
ഖലീഫ സ്റ്റേഡിയം, റാസ് അബൂ അബൂദ്, ലുസൈൽ, അൽ െബയ്ത്, അൽ ജനൂബ്, അൽ തുമാമ , അൽറയ്യാൻ, എജുക്കേഷൻ സിറ്റി എന്നീ എട്ട് സ്റ്റേഡിയങ്ങളിലായാണ് ഖത്തർ ലോകകപ്പ് നടക്കുക.
ഒരുക്കങ്ങൾ അതിവേഗം
ലോകകപ്പിെൻറ ചരിത്രത്തിലെ ഏറ്റവും നൂതന പതിപ്പിനായിരിക്കും ഖത്തറും മിഡിലീസ്റ്റും 2022ൽ സാക്ഷ്യം വഹിക്കുക. ഓരോ സ്റ്റേഡിയവും തമ്മിൽ അത്യാധുനിക ഗതാഗത സംവിധാനങ്ങൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഫുട്ബോൾ േപ്രമികൾക്കും താരങ്ങൾക്കും ഓഫീഷ്യലുകൾക്കും സ്റ്റേഡിയങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രാ സമയം വളരെ കുറവായിരിക്കും. ഇത് താരങ്ങളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കും. മുൻ ലോകകപ്പുകളിൽ സ്റ്റേഡിയങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്ക് മണിക്കൂറുകളുടെ വിമാന യാത്രകളാണുണ്ടായിരുന്നത്. ഖത്തറിൽ രണ്ട് സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്റർ മാത്രമാണ്. അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയവും വക്റയിലെ അൽ ജനൂബ് സ്റ്റേഡിയവും തമ്മിലാണ് ഏറ്റവും ദൂരം കൂടിയത്. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയവും റയ്യാൻ സ്റ്റേഡിയവും തമ്മിലുള്ള ദൂരമാകട്ടെ, അഞ്ച് കിലോമീറ്റർ മാത്രം.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഖത്തർ ലോകകപ്പിെൻറ മാച്ച് ഷെഡ്യൂൾ ഫിഫ പുറത്ത് വിട്ടത്. 60000 പേർക്ക് ഒരേ സമയം ഇരിപ്പിടമൊരുക്കുന്ന അൽ ബെയ്ത് സ്റ്റേഡിയമായിരിക്കും ഉദ്ഘാടന മത്സരത്തിന് വേദിയാകുക. ഡിസംബർ 18ന് ഖത്തർ ദേശീയദിനത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടവും നടക്കും.
2022 ലോകകപ്പ് ഷെഡ്യൂൾ ഇങ്ങനെ
- കിക്ക് ഓഫ്: നവം 21, ദോഹ സമയം ഉച്ചക്ക് ഒന്ന് അല്‍ ബെയ്ത്ത് സ്റ്റേഡിയം
- ഗ്രൂപ്പ് മത്സരങ്ങള്‍: നവംബർ 21 മുതല്‍ ഡിസംബർ രണ്ട് വരെ, സമയം ഉച്ചക്ക് ഒന്ന്, വൈകുന്നേരം നാല്, ഏഴ്, പത്ത് (മുഴുവന്‍ സ്റ്റേഡിയങ്ങളിലുമായി)
- പ്രീ ക്വാര്‍ട്ടർ: ഡിസംബർ മൂന്നു മുതല്‍ ഡിസം ആറ് വരെ, സമയം വൈകുന്നേരം ആറ്, 10 (മുഴുവന്‍ സ്റ്റേഡിയങ്ങളിലുമായി)
- ക്വാര്‍ട്ടര്‍ ഫൈനല്‍: ഡിസംബര്‍ ഒമ്പത് മുതൽ പത്തുവരെ: സമയം വൈകുന്നേരം ആറ്, പത്ത് (അല്‍ ബെയ്ത്ത്, അല്‍ തുമാമ, ലുസൈല്‍, എജ്യൂക്കേഷന്‍ സിറ്റി)
- സെമി ഫൈനൽ: ഡിസംബർ 13മുതൽ 14 വരെ, രാത്രി പത്ത് (അല്‍ ബെയ്ത്ത്, ലുസൈല്‍)
- ലൂസേഴ്സ് ഫൈനൽ: ഡിസംബർ 17, വൈകുന്നേരം ആറ് (ഖലീഫ സ്റ്റേഡിയം)
- ഫൈനല്‍: ഡിസംബര്‍ 18ന്. വൈകുന്നേരം ആറ് (ലുസൈല്‍ സ്റ്റേഡിയം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.