ഓൺ അറൈവലിനും ബാധകം
text_fieldsദോഹ: വിസയില്ലാത്ത യാത്രാ സംവിധാനമായാണ് ഓൺ അറൈവൽ. വിമാനത്താവളത്തിലെത്തുേമ്പാൾ പാസ്പോർട്ടിൽ മുദ്രചെയ്തു നൽകുന്ന സംവിധാനം. ജൂലൈ 12ന് പുതിയ യാത്രാനയത്തിനു പിന്നാലെ, ഏറ്റവും സ്വീകാര്യത നേടിയത് ഖത്തർ ഓൺ അറൈവൽ പുനരാരംഭിച്ചതായിരുന്നു. ഇതു പ്രകാരം ഇന്ത്യയിൽനിന്നും നേരിട്ടു യാത്രാവിലക്കുള്ള സൗദി അറേബ്യ, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ആയിരക്കണക്കിന് യാത്രക്കാർ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഖത്തറിലെത്തി. ജൂൺ 14 മുതലാണ് ഓൺ അറൈവൽ വഴി മലയാളികൾ ഉൾപ്പെടെ കാനഡ, സൗദി, യു.എ.ഇ എന്നിവിടങ്ങളിലേക്ക് നിരവധി യാത്രക്കാർ എത്തിയത്.
രണ്ടാഴ്ച മുമ്പ് ഖത്തറിലെത്തി സമാന യാത്രക്കാരിൽ ആദ്യ സംഘം വെള്ളിയാഴ്ച പുലർച്ചയാണ് സൗദിയിലെത്തിയത്. 14 ദിവസം ഖത്തറിൽ തങ്ങിയാണ് ഇവർ ലക്ഷ്യത്തിലേക്ക് പറന്നത്. രണ്ടു ദിവസം മാത്രം മതിയായ കാനഡ യാത്രക്കാർ ട്രാൻസിറ്റ് പോയൻറ് എന്ന നിലയിൽ കൂടുതൽ ഖത്തറിനെ ആശ്രയിച്ചു. ആഗസ്റ്റ് ആദ്യവാരം മുതൽ കൂടുതൽ പ്രവാസികൾ ഖത്തറിലേക്ക് പുറപ്പെടാനിരിക്കെയാണ് യാത്രാനയം മാറ്റി, ഇന്ത്യ ഉൾപ്പെടെ ആറ് ഏഷ്യൻ രാജ്യക്കാർക്ക് ക്വാറൻറീൻ നിർബന്ധമാക്കിയത്. ഇതോടെ, ആഗസ്റ്റ് രണ്ടിന് ശേഷമെത്തുന്നവർ ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.